കോലി 100 സെഞ്ചുറിയടിച്ചേക്കാം; പക്ഷേ സച്ചിന്‍റെ രണ്ട് റെക്കോര്‍ഡുകള്‍ ആര്‍ക്കും തകര്‍ക്കാനാവില്ല.

മുംബൈ: ബാറ്റിംഗിൽ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മുന്നിൽ തകരാത്ത റെക്കോര്‍ഡുകൾ ചുരുക്കം മാത്രമാണ്. എന്നാൽ സച്ചിൻ തീര്‍ത്ത രണ്ട് റെക്കോര്‍ഡുകൾ ആര്‍ക്കും മറികടക്കാനാവില്ലാ എന്നതാണ് യാഥാര്‍ഥ്യം. ഈ രണ്ട് റെക്കോര്‍ഡുകളും ക്രിക്കറ്റുള്ള കാലത്തോളം ഇന്ത്യന്‍ ഇതിഹാസത്തിന്‍റെ പേരില്‍ മായാതെ നിലനില്‍ക്കും.

2010 ഫെബ്രുവരി 24, ഗ്വാളിയാര്‍ സവായ് മാൻസിംഗ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം പുരോഗമിക്കുന്നു. ആദ്യ ഇന്നിംഗ്‌സിലെ നാൽപത്തിയൊമ്പതാം ഓവറിലെ നാലാം പന്ത് ചാൾ ലാങ്‌കെവല്‍റ്റ് വൈഡ് ലൈനിനോട് ചേര്‍ത്തെറിഞ്ഞപ്പോള്‍ സച്ചിൻ പതിയെ ബോള്‍ പോയിന്‍റ് റീജിയണിലേക്ക് തട്ടിയിട്ടു. റണ്‍ പൂര്‍ത്തിയാക്കി ഹെൽമറ്റും ബാറ്റും മഹാതാരം ആകാശത്തേക്ക് ഉയര്‍ത്തി. ആ‍ര്‍ത്തിരമ്പുന്ന കാണികളുടെ ശബ്‌‌ദത്തെ ഭേദിച്ച് കമന്‍റ‌റി ബോക്‌സിലിരുന്ന് രവി ശസ്ത്രി ഇരമ്പി. ഏകദിന ക്രിക്കറ്റിൽ ആദ്യമായി വ്യക്തിഗ സ്കോര്‍ ഇരുനൂറ് തികയ്ക്കാനുള്ള നിയോഗം അങ്ങനെ ക്രിക്കറ്റിന്‍റെ തമ്പുരാന്‍റെ ബാറ്റുകളിലായി. 147 പന്തിൽ 25 ഫോറും മൂന്ന് സിക്‌സറും ഉൾപ്പെടെയായിരുന്നു സച്ചിന്‍റെ ഈ ഐതിഹാസിക ഇന്നിംഗ്‌സ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം നിരവധി പേര്‍ ഡബിൾ സെഞ്ചുറി തികച്ചിട്ടുണ്ടെങ്കിലും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഈ ഇന്നിംഗ്‌സിന്‍റെ മാറ്റൊന്ന് വേറെ തന്നെ. ഒരു സെഞ്ചുറിയെങ്കിലും കുറിക്കാൻ ഏതൊരു ബാറ്ററും കൊതിക്കുമ്പോൾ സെഞ്ചുറികളിൽ സെഞ്ചുറി തീര്‍ത്തു സച്ചിൻ ടെന്‍ഡുല്‍ക്കര്‍. 2012 മാര്‍ച്ചിൽ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്‍റെ നൂറാം സെഞ്ചുറി. ടെസ്റ്റിൽ 51 ഉം ഏകദിനത്തിൽ 49 ഉം ഉൾപ്പടെയാണ് സച്ചിന്‍റെ സെഞ്ചുറികളിലെ സെഞ്ചുറി നേട്ടം. നൂറ് സെഞ്ചുറികളുടെ റെക്കോര്‍ഡ് വിരാട് അടക്കമുള്ളവര്‍ ഒരുപക്ഷേ മറികടന്നേക്കും. എന്നാൽ ആദ്യ 100 സെഞ്ചുറികളെന്ന റെക്കോര്‍ഡ് സച്ചിന് മാത്രം സ്വന്തമായി എക്കാലവും നിലനില്‍ക്കും.

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ജില്ലാതല ബാങ്കിങ് അവലോകന അവലോകനം

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു

സപ്ലൈകോ ഓണം ഫെയര്‍ നാളെ: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

സപ്ലൈകോയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26) രാവിലെ 10 ന് പട്ടിക ജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. അരി, വെളിച്ചെണ്ണ, മറ്റ്

വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28ന്

കൽപ്പറ്റ : 25മത് വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ്‌ 28ന് WMO ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ വയനാട് ജില്ല ജൂഡോ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.വയനാട് ജില്ല ജൂഡോ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ

ബെദിയാട്ട സീസണ്‍-3: മഡ് ഫുട്‌ബോളില്‍ റണ്ണോഴ്‌സ് മീന്‍ക്കൊല്ലിക്ക് കിരീടം

കാല്‍പന്തുകളിയുടെ ആവേശമുയര്‍ത്തി അപ്പപ്പാറ എടയൂര്‍ പാടശേഖരത്തില്‍ നടന്ന ബെദിയാട്ട സീസണ്‍ 3 മഡ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് മീന്‍ക്കൊല്ലി കിരീടം നേടി. കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി സി.ഡി.എസ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.