ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 2000, ലൈസൻസില്ലെങ്കിൽ 5000; റോഡ്‌ നിയമലംഘനങ്ങൾക്ക്‌ തടയിടാൻ മോട്ടോർ വാഹന വകുപ്പ്‌

തിരുവനന്തപുരം: റോഡ്‌ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത്‌ ഗതാഗത നിയമങ്ങൾ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്‌. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന നാലുവയസ്സിനു മുകളിലുള്ളവർക്കും ഹെൽമറ്റ്‌ നിർബന്ധമാക്കും. കേന്ദ്രമോട്ടോർ വാഹന നിയമം സെക്‌ഷൻ 129 ന്റെ ചുവട്‌ പിടിച്ചാണിത്‌. തുടർ നിയമ ലംഘനങ്ങൾക്ക്‌ ഡ്രൈവിങ്‌ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യുന്നത്‌ ഉൾപ്പെടെയുള്ള നടപടിയും സ്വീകരിക്കും.

20 മുതൽ 14 ജില്ലകളിലായി 675 എഐ (നിർമിത ബുദ്ധി) കാമറകൾവഴി പിഴയിട്ടു തുടങ്ങും. അന്നുമുതൽ ഡ്രൈവിങ്‌ ലൈസൻസുകൾ പിവിസി കാർഡിലേക്ക്‌ മാറും. ഇത്‌ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌ സൈറ്റുമായി ബന്ധിപ്പിക്കും. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാർഡിലെ ക്യുആർ കോഡ്‌ സ്‌കാൻ ചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്ക്‌ അറിയാനാകും. തുടർ നിയമലംഘനങ്ങൾ നടത്തിയാൽ പിടികൂടുന്നതിനുണ്ടായിരുന്ന പരിമിതി ഇതോടെ മാറും.

പിഴ ഇങ്ങനെ

.ഹെൽമറ്റില്ലാത്ത യാത്ര – 500 രൂപ
രണ്ടാംതവണ – 1000
.ലൈസൻസില്ലാതെയുള്ള യാത്ര -5000
.ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം
– 2000
.അമിതവേഗം – 2000
.മദ്യപിച്ച്‌ വാഹനമോടിച്ചാൽ – ആറുമാസം.
.തടവ്‌ അല്ലെങ്കിൽ 10000 രൂപ
രണ്ടാംതവണ – രണ്ട്‌ വർഷം തടവ്‌.
.അല്ലെങ്കിൽ 15000 രൂപ
.ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ
–മൂന്നുമാസം തടവ്‌ അല്ലെങ്കിൽ 2000
.രണ്ടാംതവണ – മൂന്നു മാസം തടവ്‌
അല്ലെങ്കിൽ 4000 രൂപ
.ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ
പേരുണ്ടെങ്കിൽ – 1000
.സീറ്റ്‌ ബെൽറ്റില്ലെങ്കിൽ ആദ്യതവണ -500
ആവർത്തിച്ചാൽ – 1000

പ്രായപൂർത്തിയാകാത്തകുട്ടിയോട് ലൈംഗിക അതിക്രമം; യുവാവിനെ റിമാണ്ട് ചെയ്‌തു.

മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തി യാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റിമാണ്ട് ചെയ്തു. മാനന്തവാടി സ്വദേശി അതുൽ രാജ് (22) നെയാണ് മാനന്തവാടി എസ്എച്ച്ഒ പി.റഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ; വിവാദങ്ങൾ കെട്ടടങ്ങും വരെ പാലക്കാട്ടേക്ക് പോകില്ല

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞദിവസം

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ തിയതി സെപ്റ്റംബര്‍ ഒന്ന് വരെ ദീര്‍ഘിപ്പിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മതവിഭാഗക്കാര്‍ക്ക്

ദേശഭക്തിഗാന മത്സരം

എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം.

അമീബിക് മസ്തിഷ്ക ജ്വരം; വെള്ളക്കെട്ടുകളിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്: ഡിഎംഒ

വയനാട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിൽ അതീവ ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി മോഹൻ ദാസ് അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം മനുഷ്യരിൽ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കൽപ്പറ്റ: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസുളള വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.