നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ കെട്ടിടത്തിന്റെ വസ്തുനികുതി നിര്‍ണ്ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണ്ണത്തിലോ ഉപയോഗക്രമത്തിലോ കെട്ടിട ഉടമ വരുത്തുന്ന ഏതൊരു മാറ്റവും മെയ് 15 നകം രേഖാമൂലം സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയോ നേരിട്ടോ പഞ്ചായത്ത് ഓഫീസില്‍ അറിയിക്കണം. വിവരങ്ങള്‍ അറിയിക്കുന്ന കെട്ടിട ഉടമകളെ പിഴ ഒടുക്കുന്നതില്‍ നിന്ന് ഒഴിവാക്കും. വീഴ്ച വരുത്തുന്ന കെട്ടിട ഉടമകള്‍ക്ക് 1000 രൂപയില്‍ കുറയാത്ത പിഴ ഈടാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







