കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക അടക്കുന്നതിനുള്ള കാലാവധി മെയ് 31 വരെ നീട്ടി. 5 വര്‍ഷം വരെയുള്ള കുടിശ്ശികകള്‍ ജില്ലാ ഓഫീസറുടെ അനുമതിയോടെ അടക്കാം. 5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക അടക്കാന്‍ തൊഴിലാളികളുടെ അപേക്ഷയും തൊഴിലുടമ, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ സാക്ഷ്യ പത്രത്തിന്റെയും അടിസ്ഥാനത്തില്‍ ബോര്‍ഡ് അനുമതിയോടുകൂടി അടക്കാം. ഫോണ്‍: 04936 206355.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്