വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില് 5-ാം ക്ലാസ് മുതല് 10-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്ത്ഥികള്ക്ക് കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, സയന്സ്, സോഷ്യല് സ്റ്റഡീസ് എന്നീ വിഷയങ്ങള്ക്ക് വൈകുന്നേരങ്ങളില് ട്യൂഷന് നല്കുന്നതിന് ട്യൂട്ടര് തസ്തികയില് നിയമനം നടത്തുന്നു. ഹൈസ്ക്കൂള് വിഭാഗത്തിലെ അപേക്ഷകര് ബി.എഡും, യുപി വിഭാഗത്തിലെ അപേക്ഷകര് ടി.ടി.സിയും പാസ്സായവരായിരിക്കണം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളും സഹിതം മെയ് 24 നകം കല്പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില് അപേക്ഷ നല്കണം. ഫോണ്: 04936 208099.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







