കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണ വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐ ടി ഐ സര്‍വ്വേയര്‍ യേഗ്യതയുള്ള ഉദ്യോഗാര്‍ത്ഥിക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മെയ് 16 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.ഫോണ്‍ 04936 286644

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്
ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്