സമഗ്ര ശിക്ഷ കേരള ജില്ലയില്‍ ഒഴിവുള്ള സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച്ച മെയ് 10 ന് ഉച്ചക്ക് രണ്ടിന് എസ്.എസ്.കെ ജില്ലാ ഓഫീസില്‍ നടക്കും. സ്പീച്ച് തെറാപ്പിസ്റ്റിന്റെ യോഗ്യത ആര്.സി.ഐ രജിസ്ട്രേഷനോട് കൂടിയ ബി.എ.എസ്.എല്‍.പിയും ഫിസിയോ തെറാപ്പിസ്റ്റിന്റെ യോഗ്യത കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതോ ആര്.സി.ഐ രജിസ്ട്രേഷന് ഉള്ളതോ ആയ ബി.പി.ടിയുമാണ്. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം.ഫോണ്‍: 04936 203338.

ഓഹരി വിപണി കരകയറിയെങ്കിലും ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ
രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഇടിയുന്നു. 19 പൈസയുടെ നഷ്ടത്തോടെയാണ് ഇന്ന് വ്യപാരത്തിന്റെ തുടക്കത്തില്‍ 85.80ലേക്ക്