179 ദിര്‍ഹത്തിന് ടിക്കറ്റ്? ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിട്ട് മറ്റൊരു യുഎഇ വിമാനക്കമ്പനി കൂടി.

അബുദാബി: യുഎഇയിലെ ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ അബുദാബി ഇന്ത്യയിലേക്ക് സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ നേടുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ കമ്പനിയെന്ന് വിസ് എയര്‍ അബുദാബി മാനേജിങ് ഡയറക്ടര്‍ ജോണ്‍ എയ്‍ദഗെന്‍ പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ആ വിപണിയുടെ ഭാഗമാവാന്‍ തങ്ങളും ആഗ്രഹിക്കുന്നു. നിലവില്‍ ഇതിന് ആവശ്യമായ അനുമതികള്‍ നേടുന്ന ഘട്ടത്തിലാണ്. അത് പൂര്‍ത്തിയായാല്‍ റൂട്ടുകള്‍ പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ വിസ് എയര്‍ അബുദാബി ശ്രമം തുടങ്ങിയതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ പരിമിതമായ റൂട്ടുകളിലേക്ക് മാത്രം സര്‍വീസ് നടത്തുന്ന വിസ് എയര്‍ അബുദാബി ഈ വര്‍ഷം വലിയ തോതിലുള്ള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ചെലവ് കുറഞ്ഞ യാത്രകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുള്ള വിപണികളാണ് തങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന് വിസ് എയര്‍ മാനജിങ് ഡയറക്ടര്‍ പറയുന്നു.

ഇന്ത്യ കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണികളിലൊന്നാണ്. കുറേയേറെ നല്ല എതിരാളികള്‍ അവിടെ ഇപ്പോള്‍ തന്നെയുണ്ട്. എന്നാല്‍ വിസ് എയറിനെ സംബന്ധിച്ചിടത്തോളം ഇനിയും അതിന്റെ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇവിടെ നിലനില്‍ക്കുന്നു. കമ്പനിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വളര്‍ച്ചയുടെ വലിയൊരു ഭാഗം അവിടെയാക്കി മാറ്റാനാവുമെന്നും അദ്ദേഹം ഒരു യുഎഇ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

അബുദാബി സര്‍ക്കാറിന്റെ സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനി, പുതിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതിന് പുറമെ പ്രധാന നഗരങ്ങളിലേക്കെല്ലാം ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് തുടങ്ങുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇന്ത്യയിലെ വലിയ നഗരങ്ങളായിരിക്കുമോ സര്‍വീസ് തുടങ്ങാന്‍ തെരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് നിലവില്‍ സര്‍വീസുകള്‍ കുറവുള്ള എല്ലാ നഗരങ്ങളും തങ്ങളുടെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അബുദാബിയില്‍ നിന്നും യുഎഇയില്‍ നിന്നും അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെയുള്ള സമയം കൊണ്ട് പറന്നെത്താവുന്ന നഗരങ്ങളിലേക്ക് വ്യാപകമായി കുറഞ്ഞ ടിക്കറ്റിലുള്ള സര്‍വീസുകള്‍ നടത്താനാണ് വിസ് എയര്‍ അബുദാബി ലക്ഷ്യമിടുന്നത്.

179 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ വിറ്റ് ശ്രദ്ധ നേടിയ കമ്പനി കൂടിയാണ് വിസ് എയര്‍ അബുദാബി. ഇത്തരത്തില്‍ വമ്പന്‍ ഡിസ്‍കൗണ്ടുകള്‍ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമുള്ള സര്‍വീസുകളിലും കൊണ്ടുവരുമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. വലിയ ഡിസ്‍കൗണ്ടുകള്‍ വേണ്ടവര്‍ക്ക് പ്രത്യേക ഡിസ്‍കൗണ്ട് ക്ലബ്ബുമുണ്ട്. 179 ദിര്‍ഹത്തിനും അതിലും കുറഞ്ഞ നിരക്കിലുമൊക്കെ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നും നിശ്ചിത എണ്ണം സീറ്റുകള്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ക്കായി മാറ്റിവെയ്ക്കുമെന്നും കമ്പനി പറയുന്നു. എന്നാല്‍ വിവിധ സീറ്റുകളില്‍ വിവിധ തരത്തിലുള്ള നിരക്ക് തന്നെയായിരിക്കും ഈടാക്കുക. അവസാന നിമിഷം വരെ ടിക്കറ്റെടുക്കാന്‍ കാത്തിരിക്കാതെ രണ്ടോ മൂന്നോ മാസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് വന്‍ നേട്ടം കൊയ്യാമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

മാനന്തവാടി അസാപ് സില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിലേക്ക് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ – വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ബിരുദം രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, എന്‍ജിനീയറിങ്/ സയന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ ഭീഷണി; പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പകൽ 11am മുതല്‍ 3pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. * നിർജ്ജലീകരണമുണ്ടാക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.