മൊബൈൽ ഫോൺ നഷ്ടപ്പെട്ടോ? ഇനി എളുപ്പത്തിൽ വീണ്ടെടുക്കാം; എങ്ങനെയെന്ന് പരിശോധിക്കാം

നിങ്ങളുടെ മൊബൈൽ നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്തോ? നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടുക്കാനായി കേന്ദ്ര ടെലികോം വകുപ്പിന്റെ കേന്ദ്രീകൃത സംവിധാനം പ്രാബല്യത്തിലായി. മൊബൈൽ നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് ശേഷം അതിന്റെ പരാതി റെസിപ്റ്റ് ഉപയോഗിച്ച് CEIR വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. അത് വഴി മൊബൈൽ ട്രാക്ക് ചെയ്യാൻ സാധിക്കും.

CEIR ഉപയോഗിക്കേണ്ട രീതി:

മൊബൈൽ നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്താൽ ബന്ധപ്പെട്ട പരാതി പോലീസ് സ്റ്റേഷനിൽ നൽകിയതിന് ശേഷം സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന പരാതി റെസിപ്പ്റ്റ്‌ സഹിതം ടെലികോം വകുപ്പിൻ്റെ CEIR (Central Equipment Identity Register) എന്ന വെബ്സൈറ്റിലെ Request for blocking stolen / lost Mobile എന്ന ലിങ്കിൽ ( https://www.ceir.gov.in/Request/CeirUserBlockRequestDirect.jsp ) പ്രവേശിച്ച്, IMEI അടക്കമുള്ള വിവരങ്ങൾ നൽകി സബ്‌മിറ്റ് ചെയ്യുക.

ഇത്തരത്തിൽ സമർപ്പിച്ച അപേക്ഷകൾക്ക് ഒരു 15 അക്ക തിരിച്ചറിയൽ നമ്പർ ലഭിക്കുന്നതാണ്. ബ്ലോക്ക് ചെയ്യപ്പെട്ട മൊബൈലിൽ പിന്നീട് വേറെ ഏത് ടെലികോം ഓപ്പറേറ്ററുടെയും SIM ഉപയോഗിക്കാൻ കഴിയുകയില്ല. കളഞ്ഞുകിട്ടിയ മൊബൈലിൽ ആരെങ്കിലും SIM ഇട്ട് ഉപയോഗിച്ചാൽ ആ വിവരം DoT പോലീസുമായി പങ്കുവെക്കുകയും മൊബൈൽ ട്രേസ് ചെയ്യുന്നതിന് വേണ്ട നടപടികൾ പോലീസ് കൈക്കൊള്ളുകയും ചെയ്യും. ട്രേസ് ചെയ്ത മൊബൈൽ ഫോൺ പിന്നീട് വ്യക്തികൾക്ക് അൺബ്ലോക്ക് ചെയ്യാവുന്നതാണ്.

ഉദ്ഘാടനത്തിനൊരുങ്ങി ഫാമിലി, മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കം!

ബത്തേരി ഫാമിലി വെഡിം​ഗ് സെന്റർ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കമായി. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ ആരിഫ് സി കെ ക്യാംപെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഫാമിലി വെഡിം​ഗ് സെന്റർ മാനേജിം​ഗ്

ശ്രേയസ് യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ചുള്ളിയോട് യൂണിറ്റിൽ സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു. ചുള്ളിയോട് ഹോമിയോ ആശുപത്രിയിലെ റീഷ്മ ഷാജി

മൊബൈൽ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുതെന്ന് റെയിൽവേ; പകരം ഇങ്ങനെ ചെയ്യാം

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. യാത്ര സുഖമമാക്കാനും യാത്രക്കാർക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരിക്കാനും നിരവധി നിർദേശങ്ങളാണ് റെയിൽവേ പുറത്തിറക്കുക. ഇപ്പോൾ അങ്ങനെയൊരു നിർദേശമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

വിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽ

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം നൽകുന്ന മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഒക്ടോബർ 31നും ഇടയിൽ

വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല

തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്. മൂന്നുനിലവരെയുള്ള

നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ഇനി മൊബൈൽ സ്‌ക്രീനില്‍ എഴുതി കാണിക്കും; പരീക്ഷണം അടുത്തയാഴ്‌ച്ച മുതല്‍

ട്രൂകോളർ പോലുളള ആപ്പിന്റെ സഹായമില്ലാതെ ഇനി നിങ്ങളുടെ ഫോണിൽ വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും.  പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (ഡിഒടി) ഈ നടപടി തുടങ്ങി. സിം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.