ഓടുന്ന ബൈക്കില്‍ മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികളുടെ വീഡിയോ വൈറല്‍

ഓടുന്ന ബൈക്കില്‍ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ജാര്‍ഖണ്ഡിലെ സ്റ്റാര്‍സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ വൈറലായി. യുവതികള്‍ തമിഴ്നാട് രജിസ്ട്രേഷനുള്ള ബൈക്കിലാണ് യാത്ര ചെയ്യുന്നത്. പിന്നീട് ഈ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പട്ട വീഡിയോ ചില യൂറ്റ്യൂബ് ചാനലകള്‍ വഴി വീണ്ടും പ്രചരിപ്പിക്കപ്പെട്ടു.

ബൈക്ക് സ്റ്റണ്ട് ക്ലിപ്പിൽ തമിഴ്‌നാട് രജിസ്‌ട്രേഷൻ പ്ലേറ്റുള്ള ഹീറോ സ്‌പ്ലെൻഡർ ബൈക്കാണ് യുവതികള്‍ ഓടിക്കുന്നത്. ബൈക്ക്, വിശാലവും സമതലവുമായ ഒരു പ്രദേശത്ത് കൂടിയുള്ള റോഡിലൂടെ അത്യാവശ്യം വേഗത്തിലാണ് പോകുന്നത്. ഹെൽമെറ്റ് ഇല്ലാത്ത യുവതികളില്‍ ഒരാള്‍ ബൈക്കിന്‍റെ പെട്രോള്‍ ടാങ്കിന് മുകളിലാണ്. മറ്റേയാള്‍ ബൈക്ക് ഓടിക്കുന്നു. എന്നാല്‍ ആരും തന്നെ ബൈക്കിന്‍റെ ഹാന്‍റില്‍ നിയന്ത്രിക്കുന്നില്ല. ഒരു യുവതിയുടെ കാലുകള്‍ ബൈക്കിന്‍റെ ബാക്ക് ബ്രൈക്കിലും ക്ലച്ചിലുമാണ്. ബൈക്ക് അത്യാവശ്യം വേഗത്തിലാണെങ്കിലും ബാലന്‍സിലാണ് പോകുന്നത്. ബൈക്ക് പോകുമ്പോള്‍ യുവതികള്‍ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നു. ഇരുവരും ഏറെ ആസ്വദിച്ചാണ് യാത്ര ചെയ്യുന്നതെന്ന് വീഡിയോയില്‍ കാണാം.

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവതികള്‍ക്കെതിരെ കേസെടുക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നു. യുവതികള്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. വീഡിയോയില്‍ യുവതികള്‍ ആരാണെന്ന സൂചനകളില്ലെങ്കിലും അവര്‍ സ്വവര്‍ഗാനുരാഗികളാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ആരോപണം ഉന്നയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു യുവാവും യുവതിയും ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ ബൈക്കിലിരുന്ന് പരസ്പരം ചുംബിച്ച് യാത്ര ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ പോലീസ് കേസെടുക്കുകയും ഹർഷ് തിവാരി എന്ന 19 ന് കാരനെതിരെ 8,800 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇന്ത്യൻ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം പൊതു സുരക്ഷയെ അപകടപ്പെടുത്തുന്നതോ സ്വയം അപകടപ്പെടുത്തുന്നതോ ആയ സ്റ്റണ്ടുകൾ ചെയ്യുന്നതോ അത്തരത്തിലുള്ള മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ ഇന്ത്യയില്‍ നിരോധനമുണ്ട്. 194-ാം വകുപ്പ് അനുസരിച്ചാണ അത്തരം റോഡ് സുരക്ഷാ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത്.

ദര്‍ഘാസ് ക്ഷണിച്ചു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി – തെക്കുംതറ റോഡില്അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.