സ്വകാര്യ ആശുപത്രികളിലെത്തുന്ന കോവിഡ് കേസുകള്‍ സര്‍ക്കാര്‍ സംവിധാന ങ്ങളിലേക്ക് റഫര്‍ ചെയ്യുന്നത് ഒഴിവാക്കേണ്ടതും അതത് ആശുപത്രികളില്‍ തന്നെ തുടര്‍ ചികിത്സ ഉറപ്പാക്കേണ്ടതുമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ സ്വകാര്യ ലാബുകളില്‍ ചെയ്യുന്ന എല്ലാ ടെസ്റ്റുകളുടെയും വിവരങ്ങള്‍ ലാബിസ് പോര്‍ട്ടലില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







