കൽപ്പറ്റ: മെയ് 12,13,14 തീയ്യതികളിലായി കൊച്ചിയിൽ വെച്ച് സംഘടിപ്പിക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് 2023 ന്റെ മുന്നോടിയായുള്ള വയനാട് ജില്ലാ തല മത്സരങ്ങൾ പൂർത്തിയായി. മാനന്തവാടി കോ ഓപ്പറേറ്റീവ് കോളേജിൽ നടന്ന വിവിധ മത്സരങ്ങളിൽ നിരവധി മത്സരാർത്ഥികളാണ് പങ്കെടുത്തത്. പരിപാടി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു , ജില്ലാ സെക്രട്ടറിയേറ്റംഗം പി ജംഷീദ് , ജില്ലാ കമ്മിറ്റി അംഗം അനുഷ സുരേന്ദ്രൻ , മനോജ് പട്ടേട്ട് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ജിതിൻ കെ ആർ അദ്ധ്യക്ഷനായി. മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ വിപിൻ സ്വാഗതവും ബ്ലോക്ക് പ്രസിഡണ്ട് വി ബി ബബീഷ് നന്ദിയും പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻബേബി സമ്മാനദാനം നിർവ്വഹിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ മെയ് 12,13,14 തീയ്യതികളിലായി കൊച്ചിയിൽ നടക്കുന്ന സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കും.
കവിതാലാപന നിമിത എൻ കെ ഒന്നാം സ്ഥാനവും അതുല്യ പ്രശാന്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മലയാളം പ്രസംഗ മത്സരത്തിൽ ശരൺ ഒന്നാം സ്ഥാനവും ഐറിൻ മേരി സജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ക്വിസ്സ് മത്സരത്തിൽ ഷാഹിദ് പി എസ് ഒന്നാം സ്ഥാനവും ശ്രുതി ജോണി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഉപന്യാസ മത്സരത്തിൽ സച്ചു ഷാജി ഒന്നാം സ്ഥാനവും അതുൽ പ്രകാശ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കഥാരചന മത്സരത്തിൽ ശ്രീകല കെ ഒന്നാം സ്ഥാനവും ദീപിക അശോകൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നാടൻപാട്ട് മത്സരത്തിൽ നിമിത എൻ കെ & ടീം പനമരം ഒന്നാം സ്ഥാനവും ഹന്ന ഫൈസ് & ടീം ചീരാൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







