വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ സഹകരണ അംഗ സമാശ്വാസ നിധി 6 അംഗങ്ങൾക്ക് 1.30 ലക്ഷം രൂപ ബാങ്ക് പ്രസിഡന്റ് കെ. സുഗതൻ വിതരണം ചെയ്തു. മരണപ്പെട്ടവർ ക്കും, മാരക രോഗം ബാധിച്ചവർക്കും സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആണ് സമാശ്വാസ നിധി ഡയറക്ടർ ലക്ഷ്മി രാധാകൃഷ്ണൻ,സെക്രട്ടറി കെ.സച്ചിദാനന്ദൻ, അസി. സെക്രട്ടറി വി.പി. മിനി,മാനേജർ എ.നൗഷാദ് എന്നിവർ സംബന്ധിച്ചു

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







