കൽപ്പറ്റ: ദേശീയ ഗുസ്തി താരങ്ങളെ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ ശരൺ സിംഗ് ലൈംഗിക ചൂഷണം നടത്തിയതിനെതിരെ ഡൽഹി ജന്ദർ മന്തറിൽ സമരം നടത്തി വന്നിരുന്ന ദേശീയ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, മലപ്പുറം താനൂരിൽ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി കൽപ്പറ്റ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പരിപാടി മഹിള കോൺഗ്രസ് മുൻ പ്രസിഡന്റും, ഡി സി സി ജനറൽ സെക്രട്ടറിയുമായ ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി .പുഷ്പലത മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ഗ്ലാഡിസ് ചെറിയാൻ,ബീന ജോസ്, മേഴ്സി സാബു, ഗിരിജ മോഹൻദാസ്, ലൗലി ഷാജു, ഷേർളി സെബാസ്റ്റ്യൻ, ഐ.ബി മൃണാളിനി, കെ അജിത , സി.പി ശാലിനി എന്നിവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







