കണ്‍സ്യൂമര്‍ഫെഡിന്റെ പഠന സാമഗ്രികളുടെ സ്‌കൂള്‍ മാര്‍ക്കറ്റ് മാനന്തവാടിയില്‍ തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി ഉദ്ഘാടനം ചെയ്തു. ബാഗ്, കുട, ടിഫിന്‍ ബോക്സ്, വാട്ടര്‍ബോട്ടില്‍, പേന, പെന്‍സില്‍ തുടങ്ങിയ എല്ലാവിധ പഠന സാമഗ്രികളും കുറഞ്ഞ നിരക്കില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റിലൂടെ ലഭിക്കും. 10 മുതല്‍ 40 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ പഠന സാമഗ്രികള്‍ ലഭ്യമാകും. സംസ്ഥാനത്തൊട്ടാകെ അഞ്ഞൂറിലേറെ കേന്ദ്രങ്ങളിലാണ് സ്റ്റുഡന്റ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി ബ്രാഞ്ച് മാനേജര്‍ റാണി ആന്റണി, ഗോഡൗണ്‍ മാനേജര്‍ ബി.സുനീര്‍, ജീവനക്കാരായ പി.ആര്‍ രമേശ്കുമാര്‍, കെ.എ പ്രദീപ് കുമാര്‍, പി.കവിത തുടങ്ങിയവര്‍ പങ്കെടുത്തു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







