ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ബ്രാഞ്ച് മെമ്പേഴ്സ് കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് ഡോക്ടർ വന്ദന ദാസിനു ആദരാഞ്ജലികൾ അർപ്പിച്ചു. ആതുരശു ശ്രൂഷക്കിടയിൽ വളരെ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു നടന്ന യോഗത്തിൽ ഐ ഡി എ വയനാട് ശാഘ പ്രസിഡന്റ് ഡോക്ടർ ഷാനി ജോർജ്, വയനാട് ജില്ല കമ്മിറ്റി ചെയർമാൻ ഡോക്ടർ ഫ്രൻസ് ജോസ്, ഡോക്ടർ നൗഷാദ് പള്ളിയാൽ, ഡോക്ടർ ജോർജ് എബ്രഹാം, ഡോക്ടർ ആദർശ് ഇന്ദ്ര തുടങ്ങിയവർ പ്രസംഗിച്ചു.നാളെ സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കുന്നതാണ്.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







