ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിന്‍ തുടങ്ങി

മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയായ ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിന്‍ മൂപ്പൈനാട് പഞ്ചായത്തില്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീക്ക് നിര്‍വ്വഹിച്ചു. പശുക്കളില്‍ നിന്നും എരുമകളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള ബ്രൂസല്ലോസിസ് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പാണ് നടക്കുക. പദ്ധതിയുടെ ഭാഗമായി നാലുമാസം മുതല്‍ എട്ടുമാസം വരെ പ്രായമുള്ള എല്ലാ പശുക്കുട്ടികളെയും എരുമ കുട്ടികളെയും ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കും. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ. ജയരാജ് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ വി.എന്‍ ശശീന്ദ്രന്‍, ഡയാന മച്ചാദോ, ജില്ലാ എപ്പിഡമോളജിസ്റ്റ് നീതു ദിവാകര്‍, മൂപ്പൈനാട് വെറ്ററിനറി ഡിസ്പെന്‍സറി ഡോക്ടര്‍ എം.കെ ശര്‍മ്മദ പ്രസാദ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ബെനഡിക്ട് .ടി. കോസ്റ്റ തുടങ്ങിയവര്‍ സംസാരിച്ചു.

കറവപശു വളർത്തൽ പരിശീലനം

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 14, 15 തിയ്യതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കറവപശു വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ പത്തിനകം 04936 297084

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേരില്ലേ?, എന്നാല്‍ ഇപ്പോള്‍ ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെയും മറ്റന്നാളും പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ്

‘മെസ്സി എന്നേക്കാൾ മികച്ച താരമാണോ?, അതിനോട് ഞാൻ യോജിക്കുന്നില്ല’: ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോളിലെ ഏക്കാലത്തെയും മികച്ച താരം ആരെന്നുള്ള ചോദ്യത്തിൽ പ്രതികരണവുമായി പോർച്ചു​ഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളിൽ താൻ മെസ്സിക്ക് പിന്നിലാണെന്ന വാദങ്ങളെ റൊണാൾഡോ തള്ളിക്കളഞ്ഞു. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർ​ഗന്

ഉണക്കമുന്തിരി ശരീരത്തിലുണ്ടാക്കുന്ന അത്ഭുതങ്ങള്‍ എന്തൊക്കെയാണെന്നോ?

ഉണക്കമുന്തിരി പോഷകഗുണങ്ങളാല്‍ പേരുകേട്ടതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഉണക്കമുന്തിരി പ്രകൃതിദത്ത മധുരം നിറഞ്ഞതുമാണ്. അയണ്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍

വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം പുതിയ നിയമം വരുന്നു! ബുക്ക് ചെയ്ത ടിക്കറ്റ് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി റദ്ദാക്കാം; നിയമ നിർമ്മാണത്തിന് ഡിജിസിഎ

ദില്ലി: ഇന്ത്യൻ വിമാനയാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന നിയമ നിർമ്മാണത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) നീക്കം. വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം നിർണായക മാറ്റം വരുത്തിക്കൊണ്ടുള്ള നിർണായക നിയമ

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

ന്യൂഡൽഹി: കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ( എസ്‌ഐആര്‍ ) ഇന്ന് തുടക്കം. കേരളത്തിനുപുറമേ തമിഴ്‌നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.