വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിരിക്കുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റ്, സ്‌കാനിംഗ്, എക്സറേ എന്നീ ടെസ്റ്റുകള്‍ ഒരു വര്‍ഷത്തേക്ക് ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മേയ് 29 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.