തലപ്പുഴ: സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങൾക്ക് ആടുകളെ വിതരണം ചെയ്തു. നോർത്ത് വയനാട് വനം ഡിവിഷൻ പേര്യ റേഞ്ചിലെ സി.ആർ.പി.കുന്ന് പ്രദേശത്ത് നിന്ന് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മറ്റ് സ്ഥലങ്ങളിൽ മാറി താമസിക്കുന്ന ഏഴ് കുടുംബങ്ങൾക്കാണ് 21 ആടുകളെ വിതരണം ചെയ്തത്. സി.ആർ.പി കുന്നിൽ ആർ.കെ.ഡി.പി പദ്ധതിയിൽ 38 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതിൽ 36 പേരും നഷ്ടപരിഹാരം സ്വീകരിച്ച് മാറി താമസിച്ചിട്ടുണ്ട്. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എൽസി ജോയ് ആട് വിതരണം ഉദ്ഘാടനം ചെയ്തു. നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ പദ്ധതി വിശദീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സുമത അച്ചപ്പൻ, ടി.കെ. അയ്യപ്പൻ, ജോസ് പാറക്കൽ, വെറ്ററനറി സർജൻ ഡോ. ഫൈസൽ യൂസഫ്, പേര്യ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഹാഷിഫ് എന്നിവർ സംസാരിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.