ഓൺലൈൻ അദ്ധ്യാപക പരിശീലനം ആരംഭിച്ചു.

ബത്തേരി :സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള 200ൽ പരം അദ്ധ്യാപകരെ ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്ന നവ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന മൂന്ന് ദിവസത്തെ അദ്ധ്യാപക പരിശീലനം ആരംഭിച്ചു.സുൽത്താൻ ബത്തേരി നഗരസഭ സംഘടിപ്പിക്കുന്ന ഓൺലൈൻ പരിശീലനത്തിൽ ഗൂഗിൾ , സൂം മീറ്റിംഗ് അപ്പ്ലിക്കേഷനുകൾ ,ഓൺലൈൻ മൂല്യനിർണയ ഉപാദികളായ ഗൂഗിൾ ഫോം ,കാഹൂത് , ക്വിസസ് ഡോട്ട് കോം , ഓൺലൈൻ പഠന സഹായികളായ ഗൂഗിൾ ക്ലാസ്സ്‌റൂം ,ഗൂഗിൾ ജാം ബോർഡ് , വൈറ്റ് ബോർഡ് തുടങ്ങിയ എന്നീ നവ ഓൺലൈൻ മാധ്യമങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത് . പരിശീലന ക്ലാസ്സുകളുടെ ഉത്ഘാടനം നഗരസഭാ ചെയർമാൻ ടി എൽ സാബു നിർവഹിച്ചു . ഡെപ്യൂട്ടി ചെയർപേഴ്സൻ ജിഷ ഷാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വത്സ ജോസ് സ്വഗതവും, മുനിസിപ്പൽ എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ പി എ അബ്ദുൾനാസർ നന്ദിയും പറഞ്ഞു.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി. കെ. സഹദേവൻ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ സനൽകുമാർ, ബത്തേരി ബി. ആർ .സി യിലെ ബി. പി. സി. രാജൻ ടി , അലി അസ്ഹർ സെക്രട്ടറി നഗരസഭ, സതീഷ് കുമാർ വി. അക്കാദമിക് കോർഡിനേറ്റർ, ഡയറ്റ് ബത്തേരി എന്നിവർ സംസാരിച്ചു . എല്ലാദിവസവും രാത്രി എട്ടുമണി മുതൽ പത്തുമണി വരെ യാണ് ഓൺലൈൻ അദ്ധ്യാപക പരിശീലനം .

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.