വൈത്തിരി താലൂക്കില്‍ അനര്‍ഹമായി മുന്‍ഗണനാ-എ.എ.വൈ റേഷന്‍കാര്‍ഡുകള്‍ കൈവശം വെക്കുന്നവര്‍ ആഗസ്റ്റ് 31 നകം വിവര മറിയിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വസ്തുതകള്‍ മറച്ചുവെച്ച് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവില്‍ കൈപ്പറ്റിയ റേഷന്‍വിഹിതത്തിന്റെ കമ്പോള വില അവശ്യസാധന നിയമപ്രകാരം ഈടാക്കും. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ പ്പറ്റിയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസില്‍ 04936-255222 എന്ന ഫോണ്‍നമ്പറില്‍ വിളിച്ചും നേരിട്ടും അറിയിക്കാവുന്നതാണ്. വിവരം നല്‍കുന്നവര്‍ അവരുടെ പേരോ മേല്‍വിലാസമോ നല്‍കേണ്ടതില്ല.
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാര്‍/ അദ്ധ്യാപകര്‍/ സഹകര ണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍, നാല്ചക്രവാഹനം സ്വന്തമായുള്ളവര്‍, കുടുംബത്തിന് 25000 രൂപയ്ക്ക് മുകളില്‍ മാസ വരുമാനമുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമി, ആയിരം ചതുരശ്രയടിക്ക് മുകളില്‍ വീട്/ഫ്‌ളാറ്റ് എന്നിവ കൈവശം വെക്കുന്നവര്‍, ആദായനികുതി ഒടുക്കുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന റേഷന്‍കാര്‍ഡുകളാണ് അനര്‍ഹമായി പരിഗണിക്കുക.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ