ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വയനാട് ജില്ലയിലേക്ക് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികളെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലോ വയനാട് ജില്ലാ ലേബര്‍ ഓഫീസിലോ അറിയിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കോണ്‍ട്രാക്ടര്‍/തൊഴിലുടമയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, തൊഴിലാളിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ജോലി, സ്വന്തം സംസ്ഥാനം, സ്വന്തം ജില്ല, ക്വാറന്റീന്‍ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ 04936 203 905 എന്ന ഫോണ്‍ നമ്പറിലോ dlowayanad93@gmail.com എന്ന ഇ-മെയില്‍ വഴിയോ അറിയിക്കണം.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






