സിനിമ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന്റെ നിറവില്‍’ചതി’

കല്‍പ്പറ്റ: വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചതി ഗോത്രജനതയുടെ സന്തോഷവും സങ്കടവും നിറഞ്ഞ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട്. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുന്നതിലും, കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമായ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായായി ‘ചതി’ തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ കരിന്തണ്ടനെന്ന ചരിത്രപുരുഷന്റെ റോളിലേക്ക് തന്നെ തിരഞ്ഞെടുത്തതിലും, അഭിനയിക്കാന്‍ സാധിച്ചും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് അഭിനേതാവ് അബുസലീമും പറഞ്ഞു. വയനാടിന്റെ പ്രകൃതി മനോഹാരിതയില്‍ ആക്ഷനും, സെന്റിമെന്റ്‌സിനും, പ്രണയത്തിനും പ്രാധാന്യം നല്‍കി മെയ് 12ന് പുറത്തിറങ്ങിയ ‘ചതി’ക്ക് പ്രേക്ഷകരുടെയും, നിരൂപകരുടെയും മികച്ച അഭിപ്രായമാണ് തീയേറ്ററില്‍ നിന്നും ലഭിക്കുന്നതെന്ന് സിനിമയുടെ ഭാഗമായ ധനേഷ് ദാമോദര്‍, എടക്കല്‍ മോഹനന്‍, സുബൈര്‍ വയനാട് എന്നിവരും പറഞ്ഞു. പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ പുരസ്‌കാരം കൂടി ലഭിച്ചതിന്റെയും, ഒപ്പം വിദേശരാജ്യങ്ങളില്‍ അടക്കമുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണം ലഭിച്ചതിലും ഇരട്ടി സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകരെന്നും അവര്‍ പറഞ്ഞു. ഡബ്ല്യു എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ്ആണ് ‘ചതി’ നിര്‍മിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കിയുടെയും, അബുസലിമിന്റെയും വ്യത്യസ്തമാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇവരെ കൂടാതെ സംവിധായകന്‍ ലാല്‍ജോസ്, അഖില്‍ പ്രഭാകര്‍, ശ്രീകുമാര്‍ (മറിമായം), ശിവദാസ് മട്ടന്നൂര്‍, ഉണ്ണി രാജ്, ബാബു വള്ളിത്തോട്, അഖില നാഥ്, ലത ദാസ്, ഋതു മന്ത്ര, സായി കൃഷ്ണ, ശിശിര സെബാസ്റ്റ്യന്‍ എന്നിവര്‍ക്കൊപ്പം വയനാട്ടില്‍ നിന്നടക്കമുള്ള ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചതിക്ക് ശേഷം തെന്നിന്ത്യയിലെ പ്രഗത്ഭതാരങ്ങളും, അണിയറ പ്രവര്‍ത്തകരും ഒന്നിക്കുന്ന ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രത്തിന്റെ അവസാനഘട്ട പണിപ്പുരയിലാണ് സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട്.

ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് പ്രമേഹം നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് അറിയാം…

സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷം വെളളം കുടിക്കണം എന്നാണല്ലേ പറയുന്നത്. എന്നാല്‍ അടുത്തിടെ ഹാര്‍വാര്‍ഡ് ഹെല്‍ത്തും എന്‍ഐഎച്ചും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്

ഇന്ന് അനക്കമില്ല? ഇന്നലത്തെ നിരക്കില്‍ തുടർന്ന് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലത്തെ അതേ വിലയിലാണ് വ്യാപാരം നടക്കുന്നത്. 89,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്. ഒക്ടോബര്‍ മാസത്തിലെ സ്വര്‍ണവില നിരക്ക് പവന്

എടാ മോനെ! 8 മണിക്കൂർ 40 മിനിറ്റിൽ ബെംഗളൂരുവിൽ; എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു.

കൊച്ചി: എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിങിലൂടെയാണ് പ്രധാനമന്ത്രി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. തുടർന്ന് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു

1200 ലേറെ സർവീസുകൾ റദ്ദാക്കി, അമേരിക്കയിൽ വ്യോമയാന മേഖലയിൽ പ്രതിസന്ധി രൂക്ഷം; അടച്ചുപ്പൂട്ടൽ 39-ാം ദിവസത്തിലേക്ക്

അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. നിരവധി വിമാന സർവീസുകൾ താളംതെറ്റി. 1,200ൽ അധികം വിമാന സർവീസുകൾ ഇന്നലെ മാത്രം നിർത്തലാക്കി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ്‌ സർവീസുകൾ

തടി ഡിപ്പോയിൽ ഇ-ലേലം

ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ച്, വിവിധ വില്ലേജുകളിൽ നിന്നും വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ എത്തിച്ച തേക്ക്, വീട്ടി തടികൾ, ബില്ലറ്റ്, വിറക് എന്നിവ നവംബർ 12ന് ഓൺലൈനായി വിൽപന നടത്തുന്നു. ഇ-ലേലത്തിൽ പങ്കെടുക്കാൻ

ഫിസിക്കൽ സയൻസ് അധ്യാപക നിയമനം

പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്‍.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.