വയനാട് ജില്ലാ പോലീസ് മേധാവിയായിരുന്ന ആര്‍ ആനന്ദ് ഐ പിഎസിനെ പാലക്കാട് ജില്ലാപോലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിച്ച് ഉത്തരവിറങ്ങി. കോവിഡ് കാലഘട്ടത്തില്‍ കല്‍പ്പറ്റ എഎസ്പി ആയിരുന്ന പദം സിംഗ് ഐപിഎസ് ആണ് വയനാടിന്റെ പുതിയ എസ്.പി.
നിലവില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റ് ആയി സേവനം അനുഷ്ടിച്ച് വരികയായിരുന്നു പദംസിംഗ്.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.