മാനന്തവാടി: സമീപ കാലങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ നടമാടുന്ന ആക്രമണങ്ങൾക്കും സംഘടിതമായ പ്രവർത്തനങ്ങൾക്കുമെതിരെ പ്രതിഷേധിച്ചുകൊണ്ട്, കെ.സി.വൈ.എം മാനന്തവാടി രൂപത, മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ നിരവധി യുവജനങ്ങൾ പങ്കാളികളായി.
കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ നീലംപറമ്പിൽ സംസാരിച്ചു. കേരളത്തിൻ്റെ വിദ്യാഭ്യാസ, സാംസ്കാരിക മുന്നേറ്റത്തിൽ നിർണായക സ്വാധീനം ചെലുത്തിയ സഭയ്ക്കും, സഭാ സ്ഥാപനങ്ങൾക്കുമെതിരായ ഗൂഢാലോചനകൾക്കുമെതിരെ ചെറുത്തുനിൽപ്പുമായി യുവജന പ്രസ്ഥാനം മുന്നിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ജനറൽ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയിൽ, ട്രഷറർ ബിബിൻ പിലാപ്പിള്ളിൽ എന്നിവർ സംസാരിച്ചു. രൂപത സെക്രട്ടറിയേറ്റ്, സിൻഡിക്കേറ്റ്, വിവിധ മേഖല – യൂണിറ്റ് പ്രതിനിധികൾ, വിവിധ മേഖലകളിൽ നിന്നായി വന്ന യുവജന സുഹൃത്തുക്കൾ എന്നിവർ പ്രതിഷേധ സദസ്സിൽ പങ്കുച്ചേർന്നു.