അരമ്പറ്റക്കുന്ന് നവദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന വാരഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. അതോടൊപ്പം എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ എപ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വായനാദിനം പരിപാടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ.പി.എ ജോസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് മാത്യു. പി.ജെ. അദ്ധ്യക്ഷത വഹിച്ചു. വയനാ ദിനസന്ദേശം വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ.രവീന്ദ്രൻ മാസ്റ്റർ നൽകി. എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ഫുഡ് ടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ അമല ജോയിയെ മെമൊന്റോ നൽകി ആദരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പ്രഭാകരൻ, സിറിയ്ക് മാത്യു. കെ.എം.ഉണ്ണി, കെ.ബാബു ഷാജി.കെ. ഇ പി ജെ.കുര്യൻ.ജി ബി. പുതിയാപറമ്പിൽ എന്നിവർ സംസാരിച്ചു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ