കമ്പളക്കാട്: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി യുടെകീഴിൽ വരുന്ന ഫ്ലയിം സുരക്ഷയും കമ്പളക്കാട് പോലീസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി.മെഡിക്കൽ ക്യാമ്പ് സബ് ഇൻസ്പെക്ടർ അനൂപ് ഉദ്ഘാടനം ചെയ്തു.സുരക്ഷ മാനേജർ സിബിൻ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.ഡോക്ടർ പ്രവീൺ രോഗികളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. സുരക്ഷ ഓഫീസർ എൽദോ,കൗൺസിലർ ദിവ്യ, രജനി എന്നിവർ സംസാരിച്ചു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ