ബത്തേരി ഗവ. സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ,
വി.എച്ച്.എസ്.ഇ വിഭാഗം
എൻ.എസ്.യൂണിറ്റിൻ്റെ നേതൃത്വത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ, പാലിയേറ്റീവ് പരിചരണ കേന്ദ്രത്തിലെ ലൈബ്രറിയിലേക്ക് കുട്ടികൾ സമാഹരിച്ച പുസ്തകങ്ങളും എൻ.എസ്.എസ് സമ്മർ ക്യാമ്പിൽ ‘ആത്മകം’ എന്ന പദ്ധതിയുടെ ഭാഗമായി ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ട് വിദ്യാർത്ഥികൾ വാങ്ങിയ
ടേബിളും വിതരണം ചെയ്തു.
ചടങ്ങിൽ പാലിയേറ്റീവ് കെയർ വൊളണ്ടിയർ പ്രതിനിധി വിജയൻ, നഴ്സുമാരായ ബിനീത, സിനി,
പ്രിൻസിപ്പാൾ ദിലിൻ സത്യനാഥ്, പ്രോഗ്രാം ഓഫീസർ ജാസ്മിൻ തോമസ്,മുജീബ്, ആര്യ, സനിക
എന്നിവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







