വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പീച്ചംങ്കോട് കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. എറണാകുളത്ത് നിന്നാണ്  വെള്ളമുണ്ട പോലീസ് പ്രതികളെ പിടികൂടിയത്. തലശ്ശേരി സെയ്താർ പള്ളി സ്വദേശി വി.എം.റിയാസ് ( 41), കണ്ണൂർ തോട്ടട സ്വദേശി പി.എം മുഹമ്മദ് സാജിദ് (41) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നിരവധി മോഷണ കേസുകളിൽ പ്രതികളാണ് ഇരുവരും.  വെള്ളമുണ്ട സ്റ്റേഷൻ ഐ.പി.എസ്.എച്ച്.ഒ. രാജീവ് കുമാർ ,എസ്.ഐ. സാദിർ തലപ്പുഴ, എ.എസ്.ഐ. മൊയ്തു,  എസ്.സി.പി.ഒ. അബ്ദുൾ റഹീം,  സിഡിയ ഐസക്, ഷമീർ എന്നിവർ ചേർന്നാണ്   പ്രതികളെ പിടികൂടിയത്. മോഷണം നടന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചു.ഇതോടെ വിവിധ ജില്ലകളിലെ മോഷണ കേസുകൾക്കും തുമ്പാകും.
കുരുമുളക് തട്ടിപ്പ് കേസിലെ പ്രതിയെ മുംബൈയിൽ പോയി സാഹസികമായി പിടികൂടി ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം നേടിയ പോലീസ് സംഘം തന്നെയാണ് ഈ കേസിലും അന്വേഷണത്തിന് നേതൃത്വം നൽകിയത്.

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം
ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്
 
								 
															 
															 
															 
															






