വയനാട് ജില്ലാ പൊലീസ് മേധാവിയായി ജി. പൂങ്കുഴലി ഐ.പി.എസ് ചുമതലയേറ്റു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആയിരിക്കെയാണ് വയനാട് ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റം ലഭിത്. പാലക്കാട് എഎസ്പി , കെഎപി1 കമാണ്ടന്റ് എന്നീ പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2014 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയാണ്.
ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ ജി. പൂങ്കുഴലി ഐ.പി.എസ് തമിഴനാട് കാരൂർ സ്വദേശിനിയാണ്.

തോറ്റെങ്കിലും വാഗ്ദാനം പാലിച്ച് ബിജെപി സ്ഥാനാർത്ഥി
തെരഞ്ഞെടുപ്പിൽ വിജയം നേടാനായില്ലെങ്കിലും നൽകിയ വാഗ്ദാനം പാലിച്ച് വാളേരി പാലിയാണക്കുന്ന് ഉന്നതിയിലെ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച് എടവക വാളേരി 21-ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ജോർജ് മാസ്റ്റർ മാതൃകയായി. ജലവിതരണ ഉദ്ഘാടനം ജോർജ് മാസ്റ്റർ







