അങ്കമാലി : മൂക്കഞ്ഞുരിൽ എം.എ.ജി. ജെ ആശുപത്രിക്കുള്ളിൽ കയറി യുവതിയെ കുത്തികൊന്നു.രോഗിയുടെ കൂട്ടിരുപ്പുകാരിയായിരുന്നു സ്ത്രീ.ലിജി (40)നെയാണ് കുത്തികൊന്നത്.ഇവരുടെ മുൻ സുഹൃത്ത് മഹേഷ് ആണ് പ്രതി.പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത് ലിജിയായിരുന്നു. ഇവരുടെ മുൻ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയിലേക്ക് എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി.
പിന്നാലെ കൈയ്യിൽ കരുതിയ കത്തിയെടുത്ത് മഹേഷ് ലിജിയെ നിരവധിത്തവണ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെ നാലാം നിലയിലാണ് ക്രൂര കൊലപാതകമുണ്ടായത്.