ശ്രദ്ധേയമായി അലിഫ് ടാലൻ്റ് പരീക്ഷ

കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന അലിഫ് അറബിക് ടാലൻ്റ് പരീക്ഷയുടെ ഉപജില്ലാ തല മത്സരം മാനന്തവാടിയിൽ നടന്നു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്ത അഞ്ച് വീതം വിജയികൾക്ക് ജില്ലാ മത്സരത്തിൽ പങ്കെടുക്കാം എൽ .പി വിഭാഗത്തിൽ ജി.യു.പി മാനന്തവാടിയിലെ സൻഹ ഫാത്വിമ ഒന്നാം സ്ഥാനവും ക്രസൻ്റ് പബ്ലിക് സ്കൂളിലെ അനാം നഹ്തി രണ്ടാം സ്ഥാനവും ഹിന ഫാത്വിമ തേറ്റമല സ്കൂൾ മൂന്നാം സ്ഥാനവും നേടി. പള്ളിക്കൽ സ്കൂളിലെ നിഹാല ഫാത്വിമ നാലാം സ്ഥാനവും തലപ്പുഴ ജി.യു.പിയിലെ റിഫാന ഷെറിൻ അഞ്ചാം സ്ഥാനവും നേടി.യു പി തല മത്സരത്തിൽ വെള്ളമുണ്ട ജി.യു.പി.യിലെ മിൻഹ ഫാത്വിമ ഒന്നാം സ്ഥാനവും ക്രസൻ്റ് പബ്ലിക് സ്കൂളിലെ റിൻഷ ഫാത്വിമ രണ്ടാം സ്ഥാനവും തരുവണ ജി.യു.പി എസിലെ മുഹമ്മദ് ജസീം മൂന്നാം സ്ഥാനവും നേടി.നാലാം സ്ഥാനം അഞ്ച് കുന്ന് ജി.എം യു .പിയിലെ മുഹമ്മദ് മുനവ്വിറും അഞ്ചാം സ്ഥാനം വാരാമ്പറ്റ ജി.എച്ച്.എസ് ലെ ഷിഫ മോൾ.പി.യും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ക്രസൻ്റ് സ്കൂളിലെ ആശിഖ് റഹ്മാനും രണ്ടാം സ്ഥാനം വാരാമ്പറ്റ സ്കൂളിലെ അമീൻ യഹ് യയും മൂന്നാം സ്ഥാനം വാളാട് ഹൈസ്കൂളിലെ ബരീറ സി.യും നേടി നാലാം സ്ഥാനം തരുവണ സ്കൂളിലെ നാജിയ ഫാത്വിമയും പനമരം ജി.എച്ച്.എസി.ലെ ഫാത്വിമ കെ.എ അഞ്ചാം സ്ഥാനവുംനേടി.ഹയർ സെക്കണ്ടറി വിഭാഗത്തിൽ തരുവണ സ്കൂളിലെ അഹമദ് സവാദ് ഒന്നാം സ്ഥാനവും മുഹമ്മദ് സിനാൻ രണ്ടാംസ്ഥാനവും ആദിർ അഹമ്മദ് മൂന്നാം സ്ഥാനവും നേടി.മാനന്തവാടി മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ്സ് മൂസ ഉദ്ഘാടനം ചെയ്തു.മുൻസിപ്പാലിറ്റി കൗൺസിലർ അരുൺകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ജലീൽ.എം അധ്യക്ഷത വഹിച്ചു.അക്ബറലി അനുസ്മരണ പ്രഭാഷണം നടത്തി. യൂനുസ് .ഇ, നസ്രിൻ.ടി, ബനാത്ത് വാല ജി.എം,,ബാസിൽ.എ.സുബൈർ ഗദ്ദാഫി, റഫ്നാസ് മക്കിയാട് എന്നിവർ സംസാരിച്ചു.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.