വെള്ളമുണ്ട ഡബ്യുഎംഒ ഇംഗ്ലീഷ് അക്കാദമി വാർഷിക പൊതുയോഗം ഡബ്യുഎംഒ ജോ : സെക്രട്ടറി മായൻ മണിമ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മണിമയുടെ ആധ്യക്ഷതയിൽ നടന്ന ചടങ്ങിന് പ്രിൻസിപ്പൽ സുഷമ രാജ് സ്വാഗതവും കൺവീനർ സികെ മായൻ മുഖ്യ പ്രഭാക്ഷണം നടത്തി.
സിബിഎസ്ഇ പത്താം ക്ലാസ്സിൽ 100 % വിജയം കൈവരിച്ച പ്രതിഭകളെ എസ്എംസി അംഗങ്ങളായ പിഎ ജലീൽ മാസ്റ്റർ, ബാവമാസ്റ്റർ,കെകെസി മൈമൂന എന്നിവർ അനുമോദിച്ചു.
എം മമ്മു മാസ്റ്റർ അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.
വൈസ് പ്രിൻസിപ്പൽ എം ശശി പിടിഎ റിപ്പോർട്ട് അവതരിപ്പിച്ചു.
SMC അംഗങ്ങളായ കെ മമ്മൂട്ടി, അഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
പുതിയ പി ടി എ കമ്മിറ്റി ഭാരവാഹികൾ :
പ്രസിഡന്റ് : ഇബ്രാഹിം മണിമ, വൈ പ്രസിഡന്റ് : അസീസ് ടി, & റജീന റാഫി.
പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശശീന്ദ്രൻ വികെ നന്ദി പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







