പല്ലികളെക്കൊണ്ടു പൊറുതി മുട്ടിയ വീട്ടമ്മമാര്‍ക്ക് ആശ്വാസ വാര്‍ത്ത: പല്ലികളെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ പൊടിക്കൈകൾ.

വീടിനുള്ളിലെ ഏറ്റവും വലിയ ശല്യക്കാരനാണ് പല്ലി. ഇതിനെ തുരത്താനുള്ള വഴിയറിയാതെ പൊറുതിമുട്ടുകയാണ് വീട്ടമ്മമാര്‍. മഴക്കാലമായാല്‍ വീടിനുള്ളില്‍ പ്രാണികളുടെയും പല്ലികളുടെയും ശല്യം രൂക്ഷമാണ്. നഗരമോ ഗ്രാമമോ ആകട്ടെ, എല്ലായിടത്തും ആളുകള്‍ ഈ പ്രശ്‌നം നേരിടുന്നു. വീടുകളില്‍ പല്ലി വരുന്നത് പതിവാണെങ്കിലും മഴക്കാലത്ത് ഇവയുടെ ശല്യം ഇരട്ടിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, വീടിന്റെ പരിസരം നല്ലതും വൃത്തിയുള്ളതുമായി നിലനിര്‍ത്താനായി പല്ലിയെ വീട്ടില്‍ നിന്ന് നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. അതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

എന്തുകൊണ്ട് പല്ലി വരുന്നു? ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകര്‍ഷിക്കും. ഇവയെ ഭക്ഷിക്കാനാണ് പ്രധാനമായും പല്ലികളെത്തുന്നത്. വൃത്തിഹീനമായ അടുക്കള, കഴുകാത്ത പാത്രങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഇവയൊക്കെ ഉറുമ്ബുകളടക്കമുള്ള ചെറുപ്രാണികളെ ആകര്‍ഷിക്കും. ചെറുപ്രാണികളെ തിന്നാല്‍ പല്ലിയും എത്തും. അതിനാല്‍ പല്ലി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കൃത്യമായി വൃത്തിയാക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.

കുരുമുളക് സ്‌പ്രേ? കുരുമുളക് സ്‌പ്രേ വീട്ടില്‍ നിന്ന് പല്ലികളെ അകറ്റാനുള്ള മികച്ച മാര്‍ഗമാണ്. നിങ്ങള്‍ക്ക് വീട്ടില്‍ കുരുമുളക് സ്‌പ്രേ എളുപ്പത്തില്‍ തയ്യാറാക്കാം.ആദ്യം കുറച്ച്‌ കുരുമുളക് എടുത്ത് പൊടിച്ചെടുക്കുക. ഇനി ഇത് വെള്ളത്തില്‍ നന്നായി ഇളക്കി ഒരു സ്‌പ്രേ ബോട്ടിലില്‍ നിറയ്ക്കുക. ഈ മിശ്രിതം പല്ലികളെ കാണുന്ന സ്ഥലങ്ങളില്‍ തളിക്കുക. കുരുമുളകിന് പകരം മുളകുപൊടി കലര്‍ത്തിയും മിശ്രിതം ഉണ്ടാക്കാം. ഇത് തളിക്കുന്നതിലൂടെ പല്ലികളില്‍ നിന്ന് മുക്തി നേടാനും കഴിയും.

ഉള്ളി- വെളുത്തുള്ളി വെളുത്തുള്ളിക്കും ഉള്ളിക്കും കാഠിന്യമേറിയ മണം ഉണ്ട്, ഇത് പല്ലികളെ ഓടിക്കാന്‍ സഹായിക്കുന്നു. എളുപ്പത്തില്‍ പല്ലികളെ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്. വെളുത്തുള്ളിയോ ഉള്ളിയോ ചതച്ച്‌ പല്ലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഇടുക. പല്ലിശല്ല്യത്തിനൊരു പരിഹാരമാകും. ഉള്ളി ജ്യൂസ് ഉണ്ടാക്കി പല്ലി ഒളിച്ചിരിക്കുന്ന ഭാഗങ്ങളില്‍ തളിക്കുകയും ചെയ്യാം.

കാപ്പിപ്പൊടി പല്ലികളെ കൊല്ലാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണിത്. കാപ്പിപ്പൊടിയും പുകയിലയും കൂടി ചേര്‍ന്ന മിശ്രിതം ചെറിയ ബോളുകളാക്കി പല്ലികള്‍ കൂടുതലായി വരുന്നിടത്ത് വെക്കുക.മുട്ടത്തോട്മുട്ടത്തോടിന്റെ ഗന്ധം പല്ലികള്‍ക്ക് സഹിക്കാനാവില്ല. ഉപയോഗിച്ച്‌ കഴിഞ്ഞ മുട്ടത്തോട് പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വയ്ക്കുക. മുട്ടത്തോടിന്റെ ഗന്ധത്തില്‍ നിന്ന് പല്ലികളും ഓടിപ്പോകും.

മുട്ടത്തോട്: മുട്ടത്തോടിന്റെ ഗന്ധം പല്ലികള്‍ക്ക് സഹിക്കാനാവില്ല. ഉപയോഗിച്ച്‌ കഴിഞ്ഞ മുട്ടത്തോട് പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വയ്ക്കുക. മുട്ടത്തോടിന്റെ ഗന്ധത്തില്‍ നിന്ന് പല്ലികളും ഓടിപ്പോകും.തണുത്ത വെള്ളംപല്ലികള്‍ക്ക് അതികം ചൂടോ തണുപ്പോ താങ്ങാനാകില്ല. തണുത്ത വെള്ളം പല്ലികളെ ഓടിക്കാന്‍ സഹായിക്കും. പല്ലിയെ കണ്ടാല്‍ തണുത്ത വെള്ളം തളിക്കുക. പിടഞ്ഞുവീണാല്‍ പുറത്തുകളയുക.

തണുത്ത വെള്ളം: പല്ലികള്‍ക്ക് അതികം ചൂടോ തണുപ്പോ താങ്ങാനാകില്ല. തണുത്ത വെള്ളം പല്ലികളെ ഓടിക്കാന്‍ സഹായിക്കും. പല്ലിയെ കണ്ടാല്‍ തണുത്ത വെള്ളം തളിക്കുക. പിടഞ്ഞുവീണാല്‍ പുറത്തുകളയുക.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.