പഴയ ലൈസൻസ് ഇതുവരെ സ്മാർട്ട് ആക്കിയില്ലേ; ഇപ്പോൾ 200 രൂപ കൊടുത്താൽ സ്വയം ഓൺലൈനിൽ ചെയ്യാവുന്നതിന് സമയപരിധി കഴിഞ്ഞാൽ അടയ്ക്കേണ്ടി വരിക 1200 രൂപ: കേരളത്തിലെ ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ടാക്കാൻ ചെയ്യേണ്ടത് എന്തൊക്കെ??

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ഉടമകള്‍ കാര്‍ഡിന്റെ നിലവാരത്തെ സംബന്ധിച്ച്‌ വര്‍ഷങ്ങളായി ഉയര്‍ത്തിയിരുന്നത് നിരവധി പരാതികളായിരുന്നു. സംസ്ഥാനന്തര യാത്രകളില്‍ കേരളത്തിലെ പ്ലാസ്റ്റിക് ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇത് ഡ്യൂപ്ലിക്കേറ്റ് എന്ന് തെറ്റിദ്ധരിച്ച സംഭവങ്ങള്‍ പോലും ഉണ്ടായിരുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ പരാതികളുടെ അവസാനം സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറ്റാൻ തീരുമാനമായത് അടുത്തിടെയായിരുന്നു.

പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാര്‍ഡിന് പകരം ഏഴില്‍ അധികം സുരക്ഷാ ഫീച്ചറുകള്‍ ഉള്ള പിവിസി പെറ്റ്-ജി കാര്‍ഡ് ലൈസൻസാണ് നിലവില്‍ ലഭ്യമാകുക. പരിവാഹൻ വെബ്‌സൈറ്റിലൂടെ കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട് കാര്‍ഡ് ലൈസൻസ് സ്വന്തമാക്കാൻ സാധിക്കും. 200 രൂപയും ഒപ്പം തപാല്‍ ചാര്‍ജും മാത്രമാണ് ഇതിനായി ചിലവാക്കേണ്ടത്.

സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിക്കേണ്ടത് എങ്ങനെ?

🛑 ആദ്യം പരിവാഹൻ വെബ്‌സൈറ്റ് (https://sarathi.parivahan.gov.in/sarathiservice/stateselectiom.do) സന്ദര്‍ശിക്കുക.

🛑 ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സര്‍വീസ് തിരഞ്ഞെടുക്കുകസേവനം ആവശ്യമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് കേരളം തിരഞ്ഞെടുക്കുക.

🛑 ഡ്രൈവിംഗ് ലൈസൻസ് റീപ്ലേസ്‌മെന്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

🛑 സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാകുന്നതിനായി നിലവിലെ ഡ്രൈവിംഗ് ലൈസൻസിന്റെ സെല്‍ഫ് അറ്റസ്റ്റഡ് പിഡിഎഫ് ഉള്‍പ്പെടുത്തേണ്ടതുണ്ട്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സീരിയല്‍ നമ്ബര്‍, യുവി എംബ്ലം, മൈക്രോ ടെക്‌സ്റ്റ്, ഹോട്ട് സ്റ്റാമ്ബഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ ആര്‍ കോഡ് എന്നീ സംവിധാനങ്ങളോട് കൂടിയ പിവിസി പെറ്റ്-ജി കാര്‍ഡ് സ്വന്തമാക്കാൻ സാധിക്കും. 2023 ഏപ്രിലിലാണ് കാര്‍ഡുമായി ബന്ധപ്പെട്ട സേവനം ലഭ്യമാകുന്നത്. നിലവില്‍ ഒരു വര്‍ഷത്തേക്ക് 200 രൂപ മത്രമാകും ഈടാക്കുക. ഈ സമയപരിധിയ്‌ക്ക് ശേഷം 1,200 രൂപയും ഒപ്പം തപാല്‍ ചാര്‍ജും നല്‍കേണ്ടതായി വരും.

ഷാർജയിലേക്ക് കണ്ണൂരിൽനിന്ന് എയർ ഇന്ത്യയുടെ പ്രത്യേക സർവീസുകൾ

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെയും മറ്റന്നാളും ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. 12 ദിവസമായി ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നില്ല. രാത്രി

നഴ്സിംഗ് മേഖലയിലെ പ്രതിസന്ധി; ആശങ്ക രേഖപ്പെടുത്തി കെ.സി.വൈ.എം

മാനന്തവാടി: കേരളത്തിലെ നഴ്സിംഗ് സമൂഹം നേരിടുന്ന തൊഴിൽപരമായ പ്രതിസന്ധികളിലും തുടരുന്ന സമരമുറകളിലും കെ.സി.വൈ.എം. മാനന്തവാടി രൂപത സമിതി ആശങ്ക രേഖപ്പെടുത്തി. വിദ്യാഭ്യാസ വായ്പയും അമിത ജോലിഭാരവും മൂലം ദുരിതമനുഭവിക്കുന്ന നഴ്സുമാർക്ക് അർഹമായ വേതനവും അന്തസ്സും

യുദ്ധഭീതിക്കിടയിലും താഴ്ന്ന് സ്വർണ വില; കേരളത്തിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണം വാങ്ങാൻ 1,18,960 രൂപ നൽകണം

തിരുവനന്തപുരം : സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി. 1,18,960 രൂപയിലാണ് ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണം വ്യാപാരം

അധ്യാപക നിയമനം

പട്ടികവർഗ വികസന ഓഫീസിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് മോഡൽ റസിഡന്റിൽ സ്കൂളുകളിൽ വിവിധ അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. വിവിധ വിഷയങ്ങളിലായി ഹൈ സ്കൂൾ അസിസ്റ്റന്റ്, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ,

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു.

കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ

താത്ക്കാലിക നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നിഷ്യൻ, ക്ലീനിങ് സ്റ്റാഫ് നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടിയും കേരളം പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രാൻ യോഗ്യതയുള്ളവർക്ക് ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കും, പത്താം ക്ലാസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.