കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ചിന്തയും പ്രോത്സാഹിപ്പിക്കുക, കുട്ടികൾക്ക് ശാസ്ത്രവുമായി ബന്ധപ്പെട്ട് കൂടുതൽ ശാസ്ത്രാനുഭവങ്ങൾ ലഭ്യമാക്കുക എന്ന
ലക്ഷ്യത്തോടെ കുഞ്ഞോം എയുപി സ്കൂളിൽ ആരംഭിച്ച
ലിറ്റിൽ സൈന്റിസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനവും ചാന്ദ്രദിന ക്ലാസ്സും വയനാട് അമച്വർ അസ്ട്രോനമേഴ്സ് സംഘടനയായ ആസ്ട്രോയുടെ ജില്ലാ സെക്രട്ടറിയും
ശാസ്ത്ര അധ്യാപകനുമായ ജോൺ മാത്യു നിർവഹിച്ചു.
പരിപാടിയിൽ പിടിഎ പ്രസിഡന്റ് കെവി ഗണേഷ് അദ്ധ്യക്ഷത വഹിച്ചു.
ഹെഡ് മിസ്ട്രസ്സ് വനജ എൻ സ്വാഗതം പറഞ്ഞു ശാസ്ത്ര സാങ്കൽപ്പിക കഥാ രചനയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ശിവൻ മാസ്റ്റർ നിർവഹിച്ചു. ലിറ്റിൽ സൈന്റിസ്റ്റ് ശാസ്ത്ര പ്രവർത്തനങ്ങളെക്കുറിച്ച് വി എസ് അഭിലാഷ് വിശദീകരണം നടത്തി . വി കെ സതീശൻ ,രജീഷ് പി കെ , ആനന്ദ് കെ എസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നയിച്ച മൾട്ടിമീഡിയ ക്ലാസ്സ് , ചാന്ദ്രദിന വീഡിയോ പ്രദർശനം , ചാന്ദ്ര മനുഷ്യനുമായുള്ള അഭിമുഖം തുടങ്ങിയ പരിപാടികൾ നടത്തി.