കുപ്പാടിത്തറ എസ്.എ.എൽ.പി.സ്കൂളിൽ ചാന്ദ്രദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വൈത്തിരി ബി.പി.സി ഷിബു എ.കെ ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പുകൾ പ്രകാശനം ചെയ്യുകയും ചാന്ദ്ര വിശേഷങ്ങൾ കുട്ടികളുമായി പങ്കു വക്കുകയും ചെയ്തു. റോക്കറ്റ് നിർമാണം , ക്വിസ് മത്സരം, ഞാൻ ചന്ദ്രനിൽ പോയാൽ കുറിപ്പ് തയ്യാറാക്കൽ, വീഡിയോ പ്രദർശനം,ചാന്ദ്രദിന സ്പെഷ്യൽ ബാലസഭ എന്നിവയും സംഘടിപ്പിച്ചു. സി.ആർ.സി കോഡിനേറ്റർ ശാരിക, ഹെഡ് മാസ്റ്റർ മെജോഷ് പി.ജെ, മഞ്ജുഷ തോമസ് , സ്കൂൾ ലീഡർ സന ഫാത്തിമ, മുഹമ്മദ് സുൽത്താൻ , പ്രജിത പി.ഡി. എന്നിവർ പ്രസംഗിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്