‘രണ്ടാം ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരെ കേസ് കൊടുക്കാനാവില്ല; സ്ത്രീ പീഡനത്തിനെതിരെയുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

രണ്ടാം ഭാര്യക്ക് ഭർത്താവിനെതിരെ ക്രൂരതയ്ക്ക് കേസ് കൊടുക്കാനാവില്ല എന്ന് കർണാടക ഹൈക്കോടതി. രണ്ടാം ഭാര്യ നൽകിയ പരാതിക്കെതിരെ തുമകുരു ജില്ലയിലെ വിറ്റവതനഹള്ളി സ്വദേശിയായ കണ്ഠരാജു സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി പരിഗണിക്കവെയാണ് നിർണായകമായ വിധിയുണ്ടായത്. ഐപിസി സെക്ഷൻ 498 എ (വിവാഹിതയായ സ്ത്രീകൾക്കെതിരായ ക്രൂരത) പ്രകാരമാണ് കണ്ഠരാജുവിനെതിരെ ഭാര്യ പരാതി നൽകിയത്. ഈ പരാതി ഇനി നിലനിൽക്കില്ല. മാത്രമല്ല, കണ്ഠരാജുവിന്റെ ശിക്ഷ റദ്ദാക്കുന്നതായും കോടതി അറിയിച്ചു. സിംഗിൾ ബെഞ്ച് ജഡ്ജ് എസ് രാചയ്യയാണ് വിധി പുറപ്പെടുവിച്ചത്.

കണ്ഠരാജുവിന്റെ രണ്ടാം ഭാര്യയാണ് താനെന്നും തങ്ങൾക്ക് ഒരു മകനുണ്ടെന്നും അഞ്ച് വർഷമായി ഒരുമിച്ച് താമസിച്ചതായും പരാതിക്കാരി വാദിച്ചിരുന്നു. എന്നാൽ പിന്നീട് തളർവാതം പിടിപെട്ട് കിടപ്പിലായപ്പോൾ ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ വിചാരണ കോടതി കണ്ഠരാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 2019 ഒക്ടോബറിൽ സെഷൻസ് കോടതി ശിക്ഷ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതേ വർഷം റിവിഷൻ ഹർജിയുമായി കണ്ഠരാജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിക്കാരിയായ സ്ത്രീ ഹർജിക്കാരന്റെ രണ്ടാം ഭാര്യയാണ്. ഇക്കാരണത്താൽ ഐപിസി 498എ വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് ഹർജിക്കാരനെതിരെ നൽകിയ പരാതി പരിഗണിക്കേണ്ടതില്ല എന്നാണ് ജസ്റ്റിസ് എസ്. രാച്ചയ്യ വിധിന്യായത്തിൽ പറഞ്ഞത്. ‘രണ്ടാം ഭാര്യ ഭർത്താവിനെതിരെ നൽകിയ പരാതി നിലനിൽക്കില്ല, ഈ വിഷയത്തിൽ തത്വങ്ങളും നിയമവും പ്രയോഗിക്കുന്നതിൽ കീഴ്കോടതികൾക്ക് പിഴവ് സംഭവിച്ചു , റിവിഷണൽ അധികാരപരിധി പ്രയോഗത്തിൽ വരുത്തുന്നതിൽ കോടതിയുടെ ഇടപെടൽ ന്യായമാണ്’ വിധിയിൽ പറയുന്നു.

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിവാഹം അസാധുവായാൽ ഐപിസി 498എ വകുപ്പ് പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.