തരുവണ:കനത്ത മഴയിൽ വീടിന്റെ മതിൽ തൊട്ടടുത്ത വീട്ടിലേക്കു ഇടിഞ്ഞു വീണു. പുലിക്കാട് മന്നൻകണ്ടി അവോട്ടിയുടെ വീടിന്റെ മതിലാണ് തൊട്ടടുത്ത മന്നൻകണ്ടി ഷക്കീറിന്റെ വീട്ടിലേക്കു ഇടിഞ്ഞു വീണത്. മുറ്റത്ത് ആരും ഇല്ലാത്ത സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ പത്തു മണിയോടെയാണ് മതിൽ ഇടിഞ്ഞു വീണത്. വീടിനോട് ചേർന്നു വിള്ളൽ ഉള്ളത് കൊണ്ട് വളരെ ഭയ പാടോടെയാണ് വീട്ടുകാർ ഇവിടെ കഴിയുന്നത്.കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ് തരുവണയിലും പരിസര പ്രദേശങ്ങളിലും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്