കനത്ത മഴയിൽ വട്ടോളി പ്രദേശവും കാരക്കോട്ട് കോളനിയും പൂർണമായും ഒറ്റപ്പെട്ടു. തവിഞ്ഞാൽ പഞ്ചായത്തിലെ
രണ്ടാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. 45 കുടുംബങ്ങളാണ് ഈ ഭാഗങ്ങളിൽ താമസിക്കുന്നത്. വെള്ളം കയറി പ്രദേശം പൂർണ്ണമായി ഒറ്റപ്പെട്ടതോടെ സാധനങ്ങൾ വാങ്ങാൻ പോലും ടൗണുകളുമായി ബന്ധപ്പെടാൻ പറ്റാത്ത സ്ഥിതിയാണ്. പേര്യ ടൗണുമായി ബന്ധപ്പെടുന്ന വട്ടോളി ഭാഗവും വാളാടുമായി ബന്ധപ്പെടാൻ സാധിക്കുന്ന കാരംക്കോട്ട് ഭാഗവും പൂർണ്ണമായി വെള്ളം കയറിയതോടെ പ്രദേശത്ത് 45 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.മഴ ഇനിയും ശക്തി പ്രാപിച്ചാൽ പ്രദേശത്തെ ആളുകൾക്ക് ദിവസങ്ങളോളം പുറം ലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത സാഹചര്യം ഉണ്ടായേക്കാം എന്ന ഭയപ്പാടിലാണ് പ്രദേശവാസികൾ.

വീണ്ടും കുറഞ്ഞെന്റെ പൊന്നോ! ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില; മണിക്കൂറുകൾക്കുള്ളിൽ ഒരു പവന് ഇടിഞ്ഞത് 2040 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഗ്രാമിന് 255 രൂപ കുറഞ്ഞ് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം 14,175 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു പവൻ







