തൃശ്ശൂര്‍:ഉത്രം നാളിൽ ജനിച്ച പഞ്ചരത്നങ്ങളിൽ നാലു പെണ്‍മക്കളില്‍ മൂന്നുപേരും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതരായി. ഈ പഞ്ചമസംഘം ജനിച്ചനാൾമുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് വരന്മാരിൽ ഒരാൾക്ക് വിദേശത്തുനിന്ന്എത്താൻ കഴിയാത്തതുകൊണ്ടാണ് ഒരാളുടെ വിവാഹം പിന്നീടാക്കിയത്.
ഫാഷൻ ഡിസൈനറായ ഉത്രയെ മസ്കത്തിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ എസ് അജിത്കുമാറും ഓൺലൈൻ മാധ്യമത്തില്‍ ജോലി ചെയ്യുന്ന ഉത്തരയെ കോഴിക്കോട് സ്വദേശി മാധ്യമപ്രവർത്തകൻ കെ ബി മഹേഷ്‌കുമാറും അനസ്തീസിയ ടെക്‌നീഷ്യനായ ഉത്തമയെ മസ്കത്തിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീതുമാണ് താലികെട്ടിയത്. കൊച്ചി അമൃത മെഡിക്കൽ കോളജിൽ അനസ്തീസിയ ടെക്‌നീഷ്യനായ ഉത്രജയുടെ വരൻ കുവൈത്തിൽ ജോലിയുള്ള പത്തനംതിട്ട സ്വദേശി ടി ആകാശിനാണ് നാട്ടിലെത്താൻ കഴിയാതിരുന്നത്. ഈസംഘത്തിലെ ഏക മകൻ ഉത്രജൻ ഗള്‍ഫിൽ പോകാനിരിക്കെയാണ് തിരക്കിട്ട് മൂന്നു പേരുടെയും വിവാഹം.
പ്രേംകുമാർ–രമാദേവിദമ്പതികളുടെ ഈ അഞ്ചുമക്കള്‍ 1995 നവംബർ 18 നാണ് ജനിച്ചത്. 15 വര്‍ഷം മുമ്പ്, മക്കൾക്ക് ഒമ്പതു വയസ്സുള്ളപ്പോൾ ബിസിനസുകാരനായ അച്ഛന്‍ മരിച്ചു. അതോടെ കുടുംബം വലിയ പ്രതിസന്ധിയിലായി. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് പോത്തൻകോട് ശാഖയിൽ രമാദേവിക്ക് ജോലി കിട്ടിയത് രക്ഷയായി.
മക്കള്‍ക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ അമ്മയ്‌ക്ക് ഹൃദയശസ്ത്രക്രിയ വേണ്ടിവന്നു. പേസ്‌മേക്കർ സഹായത്തോടെയാണ് ഇപ്പോള്‍ രാമദേവിയുടെ ജീവിതം. ഏപ്രിൽ 26ന് നടത്താനിരുന്ന, കോവിഡ് കാരണം മറ്റിവച്ച വിവാഹങ്ങളാണ് നടന്നത്.

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്‌കോയിൽ റെക്കോർഡ് മദ്യവില്‍പ്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്മസ് ദിവസം 333 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ക്രിസ്മസ് തലേന്ന് വിറ്റത്







