വിധവയായ ജൂലി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അവിഹിത ബന്ധം മറക്കാൻ; തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു…

അഞ്ചുതെങ്ങ് മാമ്ബള്ളി കടപ്പുറത്ത് തെരുവുനായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍ പെണ്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാവ് പിടിയിലായിരുന്നു. മാമ്ബള്ളി കൊച്ചു കിണറ്റില്‍ വീട്ടില്‍ ജൂലി (40) യെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റുചെയ്തത്. പ്രസവശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീട്ടുപറമ്ബിലെ ടോയ്ലെറ്റിന്റെ പിറകുവശത്ത് ചെറിയ കുഴികുത്തി മൃതദേഹം മറവ് ചെയ്തു.

ഇക്കഴിഞ്ഞ 15 ന് രാവിലെ 5.30 നാണ് ജൂലി വീട്ടില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.ജൂലൈ 18 ന് പുലര്‍ച്ചെയാണ് മാമ്ബള്ളി ഹോളി സ്പിരിറ്റ് ലാറ്റിൻ കത്തോലിക്കാ പള്ളിക്ക് സമീപത്ത് നവജാത ശിശുവിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ജൂലിയെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ സ്ഥിരീകരിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.പ്രസവശേഷം കത്രിക കൊണ്ട് പ്രതി പൊക്കിള്‍ക്കൊടി സ്വന്തമായി നീക്കംചെയ്തു. കരഞ്ഞ കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ച്‌ കൊന്ന് ബക്കറ്റില്‍ സൂക്ഷിക്കുകയും രാവിലെ മൃതദേഹം മറവ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൃതദേഹം കുഴിച്ചിട്ട ഭാഗത്തുപോയി ജൂലി നോക്കിയിരുന്നു.

18ന് തെരുവുനായ്ക്കള്‍ മണത്തെത്തി കടിച്ചെടുത്ത മൃതദേഹം, റോഡില്‍ കൊണ്ടിട്ട് കടിച്ചു പറിക്കുകയായിരുന്നു. നായ്ക്കളുടെ ആക്രമണത്തില്‍ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്ടപ്പെട്ടിരുന്നു. രാവിലെ മാമ്ബള്ളി തീരത്തിന് സമീപം തെരുവുനായ്ക്കള്‍ കുട്ടിയുടെ മൃതദേഹം കടിച്ചു വലിക്കുന്നതുകണ്ട നാട്ടുകാര്‍ അഞ്ചുതെങ്ങ് പൊലീസില്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചതായി കണ്ടെത്തിയിരുന്നു.കസ്റ്റഡിയിലെടുത്ത ജൂലി ആദ്യഘട്ടത്തില്‍ വിസമ്മതിച്ചെങ്കിലും ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാല്‍ ഉണ്ടാകുന്ന അപമാന ഭയത്താലാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജൂലിയുടെ ഭര്‍ത്താവ് സൈമണ്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്ബ് മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന്, പ്രായമായ അച്ഛനും അമ്മയ്ക്കും 13 വയസ്സായ മകനോടുമൊപ്പമായിരുന്നു താമസം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.