ആലുവയിൽ ഒന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി കസ്റ്റഡിയിൽ; കുട്ടിക്കായി തിരച്ചിൽ തുടരുന്നു.

ആലുവയില്‍ ഒന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അസം സ്വദേശി കസ്റ്റഡിയില്‍. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല, തിരച്ചില്‍ തുടരുകയാണ്. ബിഹാര്‍ സ്വദേശികളുടെ മകളെ ഇന്നലെ വൈകീട്ടാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിലേക്ക് കുട്ടിയെ കയറ്റുന്നത് കണ്ടെന്ന് നാട്ടുകാരും പൊലീസിനെ അറിയിച്ചിരുന്നു.

രക്ഷിതാക്കള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ഇന്നലെ മുതല്‍ താമസത്തിന് വന്ന അസം സ്വദേശിയാണ് കുട്ടിയെ കൊണ്ടുപോയത്. ഇതിനു പിന്നാലെയാണ് ഇയാളെ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തട്ടികൊണ്ടു പോയതെന്നാണ് വിവരം.

ഗ്യാരേജ് സ്റ്റോപ്പില്‍ നിന്നും തൃശൂര്‍ക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍ കയറി പോയതായും പൊലീസിന് സൂചന ലഭിച്ചു. ആലുവ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മകളെയാണ് കാണാതായത്. തായിക്കാട്ടുകര യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

വീണ്ടും കുറഞ്ഞെന്റെ പൊന്നോ! ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില; മണിക്കൂറുകൾക്കുള്ളിൽ ഒരു പവന് ഇടിഞ്ഞത് 2040 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്. ​ഗ്രാമിന് 255 രൂപ കുറഞ്ഞ് ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണം 14,175 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു പവൻ

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി കര്‍മ്മസമിതിക്ക് രൂപം നല്‍കും:കെഎസ്എസ്പിഎ

പിണറായി സര്‍ക്കാരിന്റെ പെന്‍ഷന്‍കാരോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ ടി.സിദ്ദിഖ്, ഐസി ബാലകൃഷ്ണന്‍, ഉഷ വിജയന്‍ എന്നിവരെ വിജയിപ്പിക്കുന്നതിന് വേണ്ടി നൂറ് അംഗ കര്‍മ്മസമിതിക്ക്

ഈ ഒരു ശീലം മതി നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും നശിക്കും

എല്ലാ മനുഷ്യര്‍ക്കും അവരവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ചിലര്‍ അതൊക്കെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടാവാം. പക്ഷേ മറ്റ്ചിലരാകട്ടെ മോശം ശീലങ്ങള്‍ പിന്തുടര്‍ന്ന് ശരീരവും മനസും ഒക്കെ അപകടത്തില്‍പ്പെടുത്തുന്നുമുണ്ട്. വര്‍ഷങ്ങളായി ഹൃദ്രോഗ ചികിത്സാരംഗത്ത്

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു.

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.

പട്ടികയിൽ പേരില്ല; എൻഡിഎ സ്ഥാനാർഥി ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല

പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർഥിയായ ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല. ഇവരുടെ പേര് വോട്ടേഴ്സ് ലിസ്റ്റിലില്ലാത്തതാണ് കാരണം. ഇതോടെ കേന്ദ്ര മന്ത്രി പങ്കെടുത്ത റോഡ് ഷോനിർത്തി. പിന്നാലെ മത്സരിക്കുന്നതിൽ നിന്നും പിൻവാങ്ങി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്‌മിപ്രിയ താമസിക്കുന്നതെങ്കിലും

എൽ.ഡി.എഫ്. സ്ഥാനാർഥി ഒ.ആർ കേളു ഇന്ന് പത്രിക സമർപ്പിക്കും

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിന് എൽ.ഡി.എഫ്. സഞ്ജമായതായി നേതാക്കൾ പറഞ്ഞു. മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ഥാനാർഥിയാണ് എൽ.ഡി.എഫിനുള്ളത്. കഴിഞ്ഞ പത്തു വർഷമായി നടത്തിയ വികസനം അറിഞ്ഞ് ജനം കൂടെ നിൽക്കുമെന്നും സ്ഥാനാർഥിയുടെ വിജയത്തിനായി ഇന്ന് (മാർച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.