പ്രണയബന്ധം തകർന്നപ്പോൾ കടം കൊടുത്ത പണം തിരികെ ചോദിച്ചു; സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല: മിസ് ആന്ധ്രയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ജിം ഇൻസ്ട്രക്ടറായ മുൻ കാമുകന്റെ ഭീഷണി – പ്രതി അറസ്റ്റിൽ.

ബെംഗളൂരു: മുൻ മിസ് ആന്ധ്ര വിദ്യാ ശ്രീയുടെ മരണത്തില്‍ സുഹൃത്തും ജിം പരിശീലകനുമായ യുവാവ് അറസ്റ്റില്‍. ജിം പരിശീലകൻ അക്ഷയിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 25നാണ് 25കാരിയായ മുൻ മിസ് ആന്ധ്ര വിദ്യാ ശ്രീയെ ചിക്കബാനവറിനടുത്തുള്ള കെമ്ബപുരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണക്കേസിനാണ് ജിം പരിശീലകൻ അക്ഷയിനെ അറസ്റ്റ് ചെയ്തത്.

അമ്മ ത്രിവേണി, ഇളയ സഹോദരൻ മനോജ് എന്നിവരോടൊപ്പമായിരുന്നു വിദ്യാശ്രീ താമസിച്ചിരുന്നത്. എംസിഎ ബിരുദധാരിയായ വിദ്യാശ്രീ, അമേരിക്കൻ ബഹുരാഷ്ട്ര കമ്ബനിയായ ബ്ലൂ യോണ്ടറിലെ ജീവനക്കാരിയും മോഡലുമായിരുന്നു. മിസ് ആന്ധ്രാ പട്ടവും കരസ്ഥമാക്കിയിരുന്നു. 2021ല്‍ ബസവേശ്വര നഗറിലെ ജിം ഇൻസ്ട്രക്ടറായ അക്ഷയുമായി വിദ്യാശ്രീ ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായി. മാണ്ഡ്യ സ്വദേശിയായ ഇയാള്‍ കെങ്കേരിയിലാണ് താമസം.

അടുപ്പം വളര്‍ന്നപ്പോള്‍ അക്ഷയും വിദ്യാശ്രീയും ഡേറ്റിംഗ് ആരംഭിച്ചു. പലതവണ വിനോദയാത്ര പോയി. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. വിവാഹം കഴിക്കുമെന്ന ഉറപ്പിനെ തുടര്‍ന്ന് വിദ്യാ ശ്രീ അക്ഷയിക്ക് പണം കടം നല്‍കി. എന്നാല്‍, പിന്നീട് അക്ഷയ് വിദ്യയില്‍ നിന്ന് അകന്നു. വിദ്യ മരിച്ചാലും താൻ കാര്യമാക്കില്ലെന്ന് അക്ഷയ് പറഞ്ഞു. ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി നല്‍കുന്നത് അവസാനിപ്പിച്ചു.

വിദ്യാശ്രീ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് അഭിപ്രായവ്യത്യാസം രൂക്ഷമായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അക്ഷയ് സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അക്ഷയുമായുള്ള ബന്ധത്തെക്കുറിച്ച്‌ വിദ്യാശ്രീയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നെങ്കിലും എന്തുകൊണ്ടാണ് അവര്‍ ആത്മഹത്യ ചെയ്തതെന്ന് അവര്‍ക്കറിയില്ലായിരുന്നു.

വിദ്യാശ്രീയുടെ ഡയറിയിലെ വിവരങ്ങളാണ് അക്ഷയിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഡയറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അക്ഷയ് ആണെന്നും തന്നോട് മോശമായിട്ടാണ് പെരുമാറിയതെന്നും വിദ്യാശ്രീ എഴുതി. തനിക്ക് 1.76 ലക്ഷം രൂപ നല്‍കാനുണ്ടെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തെന്നും വിദ്യാശ്രീ ഡയറിയില്‍ കുറിച്ചു

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.