പടിഞ്ഞാറത്തറ ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ കര്‍ക്കിട മാസത്തോടനുബന്ധിച്ച് ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദര്‍ശനവും ഉച്ചഭക്ഷണത്തോടൊപ്പം ഇലക്കറികള്‍ പാകം ചെയ്ത് നല്‍കുകയും ചെയ്തു. കര്‍ക്കിടകത്തില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട പത്ത് ഇലകളെ പറ്റി ഹെഡ്മാസ്റ്റര്‍ മനോജ്കുമാര്‍ കുട്ടികള്‍ക്ക് വിവരങ്ങള്‍ നല്‍കി. പ്രദര്‍ശനത്തില്‍ ഭക്ഷ്യയോഗ്യമായ മുപ്പതിലധികം ഇനം ഇലകള്‍ ഉണ്ടായിരുന്നു.
പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരായ മഞ്ജു കെ, ക്ലാരമ്മ ദേവസ്യ, അശ്വതി എസ്, ഷമീര്‍ എം.കെ, റിസിയ കെ, ശോഭ വി.എം, നീതു സി.ആര്‍, നീതു സി.ആര്‍, ദീപ കുര്യാക്കോസ്, ശ്രുതി പി.എം എന്നിവര്‍ നേതൃത്വം നല്‍കി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







