മുട്ടില്‍: മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണു – വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ ജൂലായ് 29, 30 തീയ്യതികളിലായി സപ്തശത മഹാ ചണ്ഡികായാഗം നടത്തി. യാഗത്തിന് ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് സുനില്‍ നമ്പൂതിരി, ശ്രീമൂകാാബിക ക്ഷേത്രത്തിലെ പ്രധാന അര്ച്ചകന് കെ.എന്‍.പരമേശ്വര അഡിഗ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ക്ഷേത്രം പ്രസിഡന്റ് എം.പി. അശോക് കുമാര്‍, സെക്രട്ടറി പി.ഹരിഹരസുധന്, ലീന.സി. നായര്‍, കെ.ചാമിക്കുട്ടി, സുന്ദര്‍രാജ് എടപ്പെട്ടി, പി.ജയപ്രകാശ്, എ. ഗോപീദാസ്, കെ.വിജയന്, സി.രവീന്ദ്രന്, പി.ശശിധരന് നായര്‍, കെ.രാമദാസ്, കെ.നാണു, യുവജന സമിതി, മാതൃ സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. രണ്ട് ദിവസമായി നടന്ന യാഗത്തില്‍ നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്.