കൽപറ്റ : ജോയിൻ്റ് വോളൻ്ററി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ്-ജ്വാലയും നാഷണൽ എൻ.ജി.ഒ കോൺഫഡറേഷനും സംയുക്തമായി നടപ്പിലാക്കുന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതിയുടെ ഭാഗമായി പ്ലസ് ടു മുതൽ പ്രൊഫഷണൽ കോഴ്സുവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 50% സബ്സിഡിയോടെയുള്ള ആദ്യഘട്ട ലാപ്ടോപ് വിതരണം നടത്തി.പദ്ധതിയുടെ ഉദ്ഘാടനം കൽപറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.ടി.സിദ്ധിഖ് നിർവ്വഹിച്ചു.നഗരസഭാ മുൻ ചെയർമാൻ അഡ്വ.പി. ചാത്തുക്കുട്ടി അധ്യക്ഷനായിരുന്നു.നഗരസഭാ കൗൺസിലർ ടി മണി, ജ്വാല എക്സിക്യുട്ടീവ് ഡയറക്ടർ സി.കെ.ദിനേശൻ, പ്രസിഡൻ്റ് പി.സി.ജോസ്, സതീഷ് കുമാർ പി.വി എന്നിവർ സംസാരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







