കണിയാമ്പറ്റ വാർഡ് 15 ലെ പള്ളിമുക്ക് ഹോമിയോ ജംഗ്ഷനിൽ നിന്നും പള്ളിക്കുന്ന് ലൂർദ് മാതാ പള്ളിയിലേക്കും
ചുണ്ടക്കര പള്ളി,ആർസിയുപി, ഹൈസ്കൂൾ, പള്ളിക്കുന്നിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ഉപകാരപ്രദമായി ശോചനീയാവസ്ഥയിലായിരുന്ന റോഡ് പൂർത്തീകരണത്തിനായി
പനമരം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്നും പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി 8 ലക്ഷം രൂപാ അനുവദിച്ചു. ഇതിന്റെ എസ്റ്റിമേറ്റ് പ്രവർത്തനങ്ങൾ നടത്തി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







