വയനാട്ടിൽ വൻ മൈക്രോ ഫിനാൻസ് തട്ടിപ്പ് :കോടികൾ തട്ടിയ പ്രതികൾ മുങ്ങി

കൽപ്പറ്റ:വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ച് വായ്പ എടുത്തും വലിയ തുക വായ്പ വാഗ്ദാനം ചെയ്ത് രജിസ്ട്രേഷൻ
തുകയായി സമാഹരിച്ചുമാണ് വൻ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുള്ളത് .മീനങ്ങാടി കൃഷ്ണഗിരി സ്വദേശികളാണ് പരാതിക്കാർ.
സ്ത്രീകൾ ഉൾപ്പടെ പ്രതികളായ കേസിൽ മീനങ്ങാടി
മടയിൽ വളപ്പിൽ ജംഷീർ എന്നയാളാണ് തങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതെന്ന് ഇരകളായ സ്ത്രീകൾ പറഞ്ഞു .മാതാവിന് ക്യാൻസർ ആണെന്നും ചികിത്സക്ക് പണം ആവശ്യമാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ആദ്യം പണം തട്ടിയത്.
തങ്ങളുടെ ആധാർ കാർഡും ഗ്രൂപ്പിൻ്റെ പേരും ഉപയോഗിച്ചാണ് പണം സമ്പാദിച്ചത്.
കൂലിപ്പണിയെടുത്തും വീട്ടുവേല ചെയതും സമാഹരിക്കുന്ന പണം ഇപ്പോൾ തട്ടിപ്പു സംഘത്തിന് വേണ്ടി തിരിച്ചടക്കേണ്ട അവസ്ഥയിലാണന്ന് ഇവർ പറഞ്ഞു.

മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ മേധാവി മാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ജില്ലാ പോലീസ് മേധാവി, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകി തങ്ങൾ നീതിക്കായി കാത്തിരിക്കുകയാണെന്ന് ഇരയായ സ്ത്രീകൾ പറഞ്ഞു. സമാന രീതിയിൽ ജില്ലയുടെ പല ഭാഗത്തും തട്ടിപ്പ് നടന്നിട്ടുണ്ട്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.