പുൽപ്പള്ളി : മണിപ്പൂരിൽ നടക്കുന്ന വംശീയ
സംഘർഷങ്ങൾക്കെതിരെയും സ്ത്രീകൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെയും പ്രതിക്ഷേധിച്ച് പഴശ്ശിരാജ കോളേജിലെ വനിതാ അധ്യാപക കൂട്ടായ്മയായ പിങ്ക് വാരിയേഴ്‌സ് ഒപ്പു ശേഖരണം നടത്തി.പരിപാടി കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി ഉദ്ഘാടനം ചെയ്തു . കോളേജ് സിഇഒ ഫാ. വർഗീസ് കൊല്ലമാവുടി,സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. സിൽവി ടി എസ് , ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ജോഷി മാത്യു,ചരിത്ര അധ്യാപിക ലെഫ്റ്റ്.ഡോ. റാണി എസ് പിള്ള, ലിൻസി ജോസഫ് എന്നിവർ സംസാരിച്ചു. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കാളികളായി.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ







